Wednesday, January 4, 2012

"പൂവണിയാത്ത പ്രണയം ..!!!"


അവളുടെ മനസ്സിലേക്ക് അയാള്‍ കയറി വന്നത് തികച്ചും 
യാദൃശ്ചികമായാണ് ...തൊട്ടടുത്ത വീട്ടില്‍ പുതിയതായി 
എത്തിയ അയാളെ ദിവസവും കാണാറുണ്ടായിരുന്നു ..
കോളെജിലേക്ക് പോകുന്ന അവളെ നോക്കി അയാള്‍ 
മന്ദഹസിക്കുമായിരുന്നു ...
വൈകുന്നേരങ്ങളില്‍ ടൈ പ്പ് പഠിക്കുവാന്‍ കൂട്ടുകാരിയോടൊപ്പം 
പോകുമ്പോഴും വഴിയില്‍ വച്ച് കണ്ടു മുട്ടാറുണ്ടായിരുന്നു ..
ബാങ്കില്‍ നിന്നും അയാള്‍ ഇറങ്ങുന്നതും അപ്പോഴായിരുന്നു ..
നടന്നു ഒപ്പമെത്തുമ്പോള്‍ അവളുടെ ഹൃദയമിടുപ്പിനു താളം 
വര്‍ധിച്ചിരുന്നു ...നടന്നു മുന്നോട്ടു  കയറുന്ന അയാളുടെ തിരിഞ്ഞു നോട്ടം 
കരളില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു...
പലപ്പോഴും തഞ്ഞു നിര്‍ത്തി സംസാരിക്കാന്‍ മനസ്സ് വെമ്പി ..
പക്ഷെ നാണം കുണുംഗിയെ  പോലെ നടന്നു നീങ്ങുന്ന ആ ചുരുണ്ട 
മുടിക്കാരന്‍ തന്നെപ്പറ്റി എന്ത് വിചാരിക്കും എന്നുള്ള ചിന്തയില്‍ 
മൌനം പാലിക്കേണ്ടി വന്നു ...
വൈകുന്നേരങ്ങളില്‍ വായനശാലയില്‍  പുസ്തകം  എടുക്കനെത്തുന്ന
അവളെയും നോക്കി ജനാലയുടെ അരികില്‍ അവന്‍ ഉണ്ടാവുമായിരുന്നു..
"ഇയാള്‍ക്കെന്താ എന്നോടൊന്നു മിണ്ടിയാല്‍?"...തനിയെ കയറി എങ്ങനെ 
മിണ്ടും? ..അവള്‍ക്കതായിരുന്നു വിഷമം ..
ദിവസങ്ങള്‍ ...ആഴ്ചകള്‍ ...മാസങ്ങള്‍ ...പലതു കഴിഞ്ഞു .
വിങ്ങല്‍ വര്‍ധിപ്പിക്കുന്ന ദിനങ്ങള്‍ അവര്‍ക്കിടയില്‍ കൊഴിഞ്ഞു വീണു ..
ഒരു വൈകുന്നേരം ..വൈകിയാണ് കോളേജു വിട്ടു വന്നത് ...
വരുന്ന വഴിയില്‍ ..അതാ അയാള്‍ ...
കണ്ടയുടനെ ചിരിച്ചു ...ഇയാള്‍ക്ക് ഇന്ന് എന്തു പറ്റി..
ചിന്തിച്ചു നില്‍ക്കവേ "..ഞാന്‍ കാത്തു നില്‍ക്കയായിരുന്നു യാത്ര പറയാന്‍ ..
നാളെ ഞാന്‍ പോകുകയാണ് "..അയാള്‍ പറഞ്ഞു തുടങ്ങി .
"എവിടേക്ക്?"..മനസ്സ് പിടഞ്ഞുവെങ്കിലും ചോദിച്ചു .
"എന്‍റെ നാട്ടിലേക്ക് ..കോട്ടയത്തേക്ക് "
"എന്നു വരും?" അവള്‍ ചോദിച്ചു
"ഇനി വരില്ല ..എനിക്ക് ട്രാന്‍സ്ഫര്‍ ആയി ..വീട്ടില്‍ അമ്മ തനിച്ചാണ് ..
ചോദിച്ചു വാങ്ങിയ ട്രാന്‍സ്ഫര്‍ ആണ് "
പേര് പോലും ചോദിച്ചിട്ടില്ലാത്ത അയാളോട് എന്തു പറയും?
മനസ്സ് വായിച്ച പോലെ അയാള്‍ "എന്‍റെ പേര് തോമസ്‌............ ഇയാളുടെ പേര് എനിക്കറിയാം "... 
"പോകുമ്പോഴെങ്കിലും പറഞ്ഞില്ലേല്‍ മനസ്സിന് സമാധാനം കിട്ടില്ല "
നിര്‍ന്നിമേഷയായി നിന്ന അവളോട്‌ 'കണ്ട നാള്‍ മുതല്‍ താന്‍ എന്‍റെ മനസ്സില്‍ ഉണ്ട് ..ഈ 
മുഖവും ചിരിയും ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല ...പക്ഷെ പോകാതിരിക്കാന്‍ 
കഴിയില്ല ..തന്നെ മറക്കാനും...".വികാരാധീനനായി പറഞ്ഞു നിര്‍ത്തിയ അയാളുടെ 
കണ്ണുകളില്‍ നോക്കി എല്ലാം മറന്നു നിന്ന അവളെ ....തനിച്ചാക്കി അയാള്‍ നടന്നു നീങ്ങി ..
ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കുന്ന അയാളുടെ രൂപം ദൂരെ മറയുന്നതും നോക്കി 
അവള്‍ ആ വഴിയില്‍ ഏകയായി നിന്നു..ഇട നെഞ്ചില്‍ തകര്‍ന്നുടഞ്ഞ വിഗ്രഹത്തിന്‍റെ
വിളക്കി ചേര്‍ക്കുവാന്‍ കഴിയാത്ത കഷണങ്ങളില്‍ അവളുടെ ഹൃദയം അയാള്‍ക്ക്‌ വേണ്ടി 
കേഴുകയായിരുന്നു ...!!!!

1 comment:

  1. സൗഹൃദം, അത് ആരു തമ്മില്‍ ഉള്ളത് ആയാലും, ഒരു സാഹചര്യത്തിന്റെ സൃഷ്ട്ടി മാത്രമാണ് . പൊതു സാഹചര്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ മിക്ക സൗഹൃദങ്ങളും അലിഞ്ഞു പോകുന്നു. സാഹചര്യങ്ങളെ അതിജീവിക്കാത്ത സൗഹൃദങ്ങള്‍ നേരംപോക്ക് മാത്രമാണ്.പ്രണയം മേഘം പോലെയാണ്ചിലപ്പള്‍ അത് നമ്മുടെ നോട്ടത്തിനു ചാരുതയേകുന്നുചിലപ്പോള്‍ അത് നമ്മുടെ ഹൃദയത്തിനു തണലേകുന്നുചിലപ്പോള്‍ അത് നമ്മുടെ ഉടലിനു കുളിര്മ യ്യായ് പെയ്തിറങ്ങുന്നു., സൗഹൃദം ഒരു പ്രണയം ആയീ മാറാം എന്നാല്‍ തിരിച്ചു സംഭവിക്കാറില്ല , .........വേണു

    ReplyDelete