Monday, April 30, 2012

"മനം മയങ്ങും പുഞ്ചിരിയുമായ്
മര്‍മരമുതിര്‍ക്കും കുളിര്‍കാറ്റുമായ്
മഞ്ഞക്കണികൊന്ന പൂക്കള്‍ വിരിഞ്ഞു 
മേയ്മാസപ്പുലരിയെ വരവേല്‍ക്കുവാന്‍... !!!"

Friday, April 27, 2012







"പരിലസിച്ചു നിന്നൊരു പനിനീര്‍പ്പൂവിനെ
പരിലാളനം ചെയ്യും മന്ദപവനന്‍ 
പരിഭവം പങ്കിട്ടു പൂമ്പാറ്റയും 
പരിരംഭണത്തിനായ് കൊതിച്ചു നിന്നു"

Thursday, April 26, 2012

"കുളിര്‍  പകരും തെന്നല്‍ 
കാതില്‍ കിന്നാരം ചൊല്ലി 
കണ്മുനയില്‍ കവിതയുമായ് 
കതിരവനെത്തി ...

കവിള്‍ തുടുത്തു മിഴി തിളങ്ങി 
കരിവളകള്‍ താളം തുള്ളി
കാട്ടുമുല്ലയ്ക്കിക്കിളി കൂട്ടി
കുയിലിണകള്‍ കൂകിപ്പാടി 

കരള്‍ നിറയെ കനവുമായി 
കഥകള്‍ മൂളി കരിവണ്ടുകള്‍ 
കണ്ണിണകള്‍ക്കൂര്‍ജമായി 
കാറ്റിലാടി  കൊന്നപ്പൂവുകള്‍ 


കാറ്റിന്‍ മോഹം കതിരണിഞ്ഞു
കണ്മുനയില്‍ കവിത വിരിഞ്ഞു 
കിളിമകള്‍ തന്‍ മനം നിറഞ്ഞു 
കതിരവന്റെ മുഖം തിളങ്ങി...!!! "
 

Wednesday, April 25, 2012

"പരിഭവം അനുഗ്രഹമായപ്പോള്‍ "


കൃഷ്ണാ ഘോഷ് മാഡത്തിന്റെ മുഖത്തിന്‌ സ്ഥായിയായ ഒരു ഭാവം മാത്രം .
പേര് പോലെ തന്നെ കൃഷ്ണ നിറം ...കാറും കോളും കൊണ്ട ആകാശം പോലെ..
വീര്‍പ്പു മുട്ടി നില്‍ക്കുന്ന കാര്‍ മേഘം പോലെ...
പക്ഷെ പെയ്തു കണ്ടിട്ടില്ല....പുഞ്ചിരിക്കാന്‍ അവരെന്നോ മറന്ന പോലെ
ഒരിക്കലും ഒരു പുഞ്ചിരി കൈ മാറില്ല....ഇപ്പോഴും ചിരിക്കാനിഷ്ടപ്പെടുന്ന 
എന്നെ വളരെ തീഷ്ണ നയനത്തോടെയാണ് അവരെപ്പോഴും വീക്ഷിക്കുന്നത് ...
പക്ഷെ ഞാന്‍ അവരെ വെറുതെ വിടാറില്ല...."എന്താ മാഡം ഒന്ന് വിടര്‍ന്നാല്‍ 
ഈ അധരങ്ങള്‍ പിണങ്ങുമോ?"...കുസൃതിയോടെ ചോദിച്ച എന്നോട് അവര്‍ 
"തന്നെപ്പോലെ പേപ്സോടെന്റിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കലല്ല എന്റെ ജോലി"
വിജയിച്ച ഭാവത്തിലുള്ള അവരുടെ കമന്റ്‌ മറ്റുള്ളവരില്‍ ചിരി പരത്തി ..
"ങ്ങും ...അയ്യോ മാഡം..നിങ്ങള്‍ക്ക് തെറ്റി..ഞാന്‍ ഹാപ്പിടെന്റിന്റെ കേരളത്തിലെ 
ബ്രാന്‍ഡ്‌ അമ്പാസഡര്‍ അല്ലെ?..അറിഞ്ഞില്ലേ "..കേട്ട് കൊണ്ടിരുന്ന കൂട്ടുകാരികളോടൊപ്പം 
ഞാനും ഇളകി ചിരിച്ചു...
പാവം... തടിച്ച ഫ്രെയിം ഉള്ള  കണ്ണടയിലൂടെ അവര്‍ നോക്കുമ്പോള്‍ സത്യമായും  
വിഷമം തോന്നി ..
ബംഗാളില്‍ നിന്നും ഗ്വാളിയറില്‍ കുടിയേറിയ അവരുടെ കുടുംബം 
ഏതോ ഒരു ആക്സിടെന്റില്‍ ..അമ്മയും അച്ഛനും നഷ്ടമായി ..സ്വന്തക്കാരെന്നു പറയാന്‍
ഒരു അകന്ന ബന്ധത്തിലെ സഹോദരന്‍ മാത്രം...നഷ്ട സ്വപ്നങ്ങളുടെ ഈറന്‍ വിഴുപ്പുമായി
നടക്കുന്ന അവരെയൊന്നു ചിരിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു ...
പരുക്കന്‍ ഭാവം ആ സ്ത്രീയെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തി...പക്ഷെ അവരുടെ
ബ്രഷില്‍ നിന്നും വിരിയുന്ന സുന്ദരമായ ചിത്രങ്ങള്‍ക്ക് സ്നേഹ ഭാവമാണ് ..അസൂയ 
തോന്നും വിധത്തിലുള്ള ചിത്രങ്ങളാണ് അവര്‍ വരച്ചു കൂട്ടുന്നത്‌...അക്കാര്യം ശത്രുക്കള്‍ 
പോലും അങ്ഗീകരിക്കും ...പക്ഷെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്ന 
അവരെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാനുള്ള എന്‍റെ ശ്രമം വിഭലമാകുമെന്നു
തോന്നുന്നു ...
ബാഗിനുള്ളില്‍ പുസ്തകം തിരുകി  അവര്‍ എണീറ്റ്‌ നടന്നപ്പോള്‍ കുറ്റബോധം തോന്നി ...
"മാഡം ,,പ്ലീസ്‌.." പിന്നാലെ ചെന്ന് പിറകിലൂടെ കൈ ചുറ്റി ദേഹത്തോട് ചേര്‍ത്ത് 
മാപ്പ് പറഞ്ഞപ്പോള്‍ ..കൈ തോളത്തു തട്ടി.."ഗോഡ് ബ്ലെസ് യു" എന്നവര്‍ പറയുമ്പോള്‍ 
അവരുടെ പരിഭവം അലിയുകയായിരുന്നു .. ആ പരിഭവം അനുഗ്രഹമായി മാറിയപ്പോള്‍
ഏറെ സന്തോഷിച്ചത്‌ എന്‍റെ മനസ്സായിരുന്നു ...ഒരു നിമിഷമെങ്കിലും അവരുടെ 
ഹൃദയത്തിലേക്ക് കയറി ചെല്ലാന്‍ കഴിഞ്ഞല്ലോ? 

Monday, April 23, 2012

വയലേലകളിലൂടെ കതിര് നുള്ളി നടക്കാനും കുയിലിനൊപ്പം
കൂകാനും പാവം കുയിലിനെ പിണക്കിയോടിക്കാനും ആരുടെ
മനസ്സാണ് കൊതിക്കാത്തത്‌ ...
അങ്ങനെയൊരു കുയിലിനെ പിന്‍ തുടര്‍ന്നാണ്‌ കവി പൊന്നണിഞ്ഞു
കിടക്കുന്ന ആ വയലേലകളില്‍ എത്തിയത് ..
ശുണ്ടി വന്ന കുയില്‍ പറന്നകന്നപ്പോള്‍ ചുണ്ടില്‍ ചിരി വിരിഞ്ഞെങ്കിലും 
കവിയുടെ ഉള്ളം പശ്ചാത്തപിച്ചു ...ഞാന്‍ കാരണം കുയിലിന്‍റെ ഗാനം 
ഈ വയലിന് നഷ്ടപ്പെട്ടല്ലോ...പിന്തിരിഞ്ഞു വിഷാദ ചിത്തനായി നടക്കവേ 
എവിടെയോ നിന്ന് ഒരു ഗാനത്തിന്‍റെ മധുരമായ അലയടി ...
കവിയുടെ പാദം ആ ശബ്ദത്തെ പിന്‍തുടര്‍ന്നു...ഇടയ്ക്കിടെ ലോലമായി 
വരുന്ന ആ ശബ്ദത്തിനെ തേടിപ്പിടിക്കാന്‍ കവിയുടെ പാദങ്ങള്‍ക്കു വേഗത 
പോരെന്നു തോന്നി...
അങ്ങകലെ തലയില്‍ തുണി കൊണ്ട് മുടി മറച്ചു കെട്ടിയ ഒരു യുവതി 
കുനിഞ്ഞു നിന്ന് കറ്റ അറുക്കുന്നു ...അടുത്തോ അകലെയോ മറ്റൊരു 
മനുഷ്യ ജീവി പോലുമില്ല ...
കവി ശങ്കിച്ചു...ഇവളുടെ ചുണ്ടുകളില്‍ നിന്നാണോ ഈ മധുര ശബ്ദം 
ഒഴുകി വന്നത് ...
അറേബ്യന്‍ മരുഭൂമികളില്‍ യാത്ര ചെയ്തു  ക്ഷീണിക്കുന്ന യാത്രികര്‍ക്ക് ആശ്വാസം
പകരുന്ന വാനംപാടികളെ ക്കാളും മധുരമായി ഇവള്‍ പാടുന്നില്ലേ?
നീണ്ട മഞ്ഞു കാലത്തിനു ശേഷം വസന്ത കാലത്തിന്‍റെ ആഗമനം 
അറിയിച്ചു കൊണ്ട് മഞ്ഞിന്‍റെഘനീഭവിച്ച നിശബ്ദതയെ ഭേദിച്ച് കൊണ്ട് 
മുഴങ്ങിയെത്തുന്ന കുയിലിന്‍റെ മൃദുഗാനം ഇവളുടെ ഗാനത്തിന് മുന്നില്‍ 
നിഷ്പ്രഭമായി തോന്നുന്നു ..
അവളുടെ ഗാനത്തിന് വിരഹത്തിന്റെ ഈര്‍പ്പം ...
വിഷാദത്തില്‍ ചാലിച്ച നീലാംബരി പോലെ ..ഇത്രയും
മധുരമായ ഗാനം താനൊരിക്കലും കേട്ടിട്ടില്ല ...
എന്താണ് ഇവള്‍ പാടുന്നത് ?..
എന്തെ ..ഇവയില്‍ ഇത്രയും വിഷാദം...
ഇവള്‍ക്ക് എന്താണ് നഷ്ടമായത്?
ഒരു പക്ഷെ ..അവളുടെ പ്രണയം ആകാം ..
അല്ലെങ്കില്‍ കുടുംബത്തില്‍ എന്തെങ്കിലും ദുഃഖം ...
എന്തോ അവള്‍ക്കു പറ്റിയിട്ടുണ്ട്....അതാണ്‌ ഈ സ്വരത്തിന് ശോകത്തിന്റെ
നനവ്‌ തോന്നിക്കുന്നത്..
കഷ്ടം ...എനിക്കീ ഭാഷ മനസ്സിലാവുന്നില്ലല്ലോ?
എങ്കിലും ഭാഷകള്‍ക്കും അതീതമല്ലേ അവളുടെ സംഗീതം 
ഈ സംഗീതത്തില്‍ ഞാന്‍ അലിയുകയാണ് ..
ഇതെന്‍റെ ആത്മാവില്‍ കുളിര്‍കാറ്റു പെയ്യുന്നു ...
പരിസരം പോലും മറന്നു പാടുന്ന ആ യുവതിയുടെ
സംഗീതത്തില്‍ മതി മറന്നു ...അയാള്‍ പതിയെ തിരിഞ്ഞു നടന്നു ...!!!
(courtsey..."The Solitary Reaper"..by William Wordsworth )





Saturday, April 21, 2012

വളരെ മുന്‍പ് പോസ്റ്റ്‌ ചെയ്ത ഈ കവിത
ഭൂമിദേവിക്ക് മനുഷ്യര്‍ നന്ദി പ്രകാശിപ്പിക്കുന്ന 
ഈ സുദിനത്തില്‍  അന്വര്‍ത്ഥം ആണെന്ന് മനസ്സ് 
പറയുന്നു ..."അമ്മയെ ..ഭൂമിയെ.. കാക്കാന്‍ ഒരപേക്ഷ" 

बरसे मेघा रेगिस्थान में
आज जंगल है कहाँ |
पूछ रहा है बच्चे सारे
आज जंगल है कहाँ ||

हमें बचाना धरती माँ को
हमें बनाना सुन्दर इसको |
हरी भरी और शुद्ध  बनाएं
हवा की टंडी खुशबू फैलाएं ||

चलो लगायें पेड़ पौधे 
करें सफाई घर बाहर की |
मिलजुल कर हम काम करेंगे 
खिलेंगे सुन्दर गुल यहाँ  || 

Friday, April 20, 2012

"വിടരും കവിത തന്‍ നറുമണം 
നുകരുവാനെത്തീ പൂമ്പാറ്റകള്‍ 
നിറയും വരികള്‍ തന്‍ തേന്‍കണം 
നുണയുവാന്‍ നിരനിരയായെത്തി കരിവണ്ടുകള്‍ 
മധുരം നുകരും പൂമ്പാറ്റയായി മാറാന്‍ 
തേന്‍കണം കൊതിക്കുമെന്‍ മനം തുടിച്ചു "

Monday, April 16, 2012

മനസ്സില്‍ കടല്‍ ഇരമ്പുമ്പോള്‍


കവിളിണയില്‍ തിളങ്ങിയ
കണ്ണീരില്‍ എന്‍ മൌനം വാചാലമായി
കദനം വിങ്ങും കരളിലെ ദുഃഖം 
കടലിനെപ്പോലെയിരമ്പി....


കാറ്റായി നിന്നെ പുണരുവാന്‍
കരയായി നിന്നില്‍ അലിയുവാന്‍
കാര്‍മേഘമായ് പെയ്തിറങ്ങാന്‍ 
കല്ലോലമായി ഞാന്‍ വെമ്പി.....


കയ്യെത്തും ദൂരത്ത്‌ നീ എത്തുമെങ്കിലും 
കടല്‍ ഞണ്ടായ്‌ ഓടി നീ  മറയുന്നു
കടത്തു തോണിയില്‍ അലസയായിരിക്കും 
കടല്ക്കാക്കയായ് എന്‍ മനം മുറ വിളിക്കുന്നു  

Friday, April 13, 2012


"മനസ്സില്‍ ഞാനൊരുക്കും
സ്നേഹത്തിന്‍ വിഷുക്കണി 
മധുരിക്കും ഓര്‍മകളായ്
വിരിഞ്ഞൊരുങ്ങി...
ഓര്‍മകളില്‍ സുഗന്ധം പരത്തും 
കണിക്കൊന്ന മലരുകള്‍
നിറയും സ്നേഹമായ് 
പുഞ്ചിരിച്ചു ...
പ്രതീക്ഷതന്‍ മണിദീപം 
തെളിച്ചു ഞാന്‍ മണിവര്‍ണാ...
മനസ്സിന്‍ വാല്‍ക്കണ്ണാടിയില്‍ 
നിന്‍ രൂപം കണികാണാന്‍ ...
നന്മതന്‍ നിലവിളക്കായ്‌
സമൃദ്ധി തന്‍ നിറപറയായ്
നീട്ടിയ കൈവെള്ളയില്‍ 
വിഷു ക്കൈനീട്ടമായ് 
ആത്മാവില്‍ നിറയും അനുഗ്രഹമായ് 
വിഷുദിന ആശംസകള്‍ ...!!!!! " 

Tuesday, April 10, 2012


പ്രവചിക്കാന്‍ പ്രയാസമായിരുന്നു പ്രകൃതിയുടെ 
ആ മാറ്റം ...കലി തുള്ളിയെത്തിയ  കൊടുംകാറ്റില്‍
കറുത്ത മേഘങ്ങള്‍ ഉറഞ്ഞു തുള്ളി ..എവിടെയ്ക്കെന്നില്ലതാതെ 
പാഞ്ഞു നടന്നു ..ഇടതടവില്ലാതെ മിന്നലിന്റെ മഞ്ഞ പ്രകാശത്തില്‍ ..
കറുത്ത മേഘങ്ങള്‍ ഭീമാകാരനായ ഭൂതത്തിന്റെ പ്രതീതി ഉളവാക്കി ...
കൊഴിഞ്ഞു വീണതും കൊഴിയാനിരിക്കുന്നതുമായ ഇലകളെ ആഞ്ഞു 
പരത്തിയ കാറ്റിന്‍റെ സീല്‍ക്കാരം....തുറന്നടയുന്ന ജനാലകളും കതകുകളും ..
ഒപ്പം വൈദ്യുതി വിചേദവും...പൊടിപടലങ്ങള്‍ നിറഞ്ഞു നിന്ന ഇന്നലത്തെ വൈകുന്നേരം 
ഒരു വിതുംബലിന്റെ വക്കിലായിരുന്നു...അതൊരു ഗദ്ഗദമായി പെയ്തിറങ്ങാന്‍ 
അധിക നേരം വേണ്ടി വന്നില്ല ...സ്തബ്ദയായി ..വിതുമ്പുന്ന സന്ധ്യയെ മാറോട്‌ ചേര്‍ക്കുവാന്‍ 
കലി തുള്ളിയ പ്രകൃതിക്ക് സമയം വേണ്ടി വന്നു ...
കാറും കോള് കൊണ്ട ആകാശം ഇന്ന് മൂകമാണ് ..വിരസമാണ് ...
ഘനീഭവിച്ച എന്തോ ഒന്ന് മാനത്തിന്റെ മാറില്‍ വിങ്ങലായി നില്‍ക്കുന്നു ...  

Monday, April 9, 2012


പക്ഷികള്‍....
അനന്തമായ  വിഹായസ്സില്‍ ഒറ്റയ്ക്കും കൂട്ടമായും ഊളിയിട്ടു നീങ്ങുന്ന
നയനമനോഹരമായ കാഴ്ച ..ഒരു ചിത്രകാരന്‍റെ പെന്‍സില്‍ സ്കെച് പോലെ..
എത്ര മനോഹരമായ ജീവിതം ...ബന്ധനങ്ങളുടെ കൂടുകളില്‍ നിന്നും അങ്ങകലങ്ങളിലേക്ക്‌
ഉയരങ്ങളില്‍...താഴ്വാരങ്ങളില്‍
ദൂര ദേശങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും സ്വതന്ത്രമായി വിഹരിക്കുന്ന
പറവകള്‍...നമ്മുടെ മനം കവരുന്നത്നോടൊപ്പം ചിലപ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുകയും
ചെയ്യാറുണ്ട് ...
സഹജീവികളോടുള്ള സ്നേഹം ...കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതികള്‍ ഒക്കെ ..നമുക്കും കണ്ടു പഠിക്കാം...
എന്നെ ഏറ്റവും ആകര്‍ഷിച്ച രണ്ടു പക്ഷികളാണ് ..tailor bird and penguin ...
തയ്യല്‍ക്കാരന്‍ പക്ഷി ..മുട്ടയിടാന്‍ തയാറെടുക്കുന്ന ഇണപ്പക്ഷിക്ക് വേണ്ടി വിവിധ തരം
കൂടുകള്‍ നിര്‍മിക്കും...പക്ഷെ ഇണപ്പക്ഷിക്ക് ഏതു കൂടാണോ ഇഷ്ടപ്പെടുന്നത് അതിലാവും
അവള്‍ മുട്ടയിടുക...ഇണയുടെ ഇഷ്ടത്തിന് വേണ്ടി വിവിധ തരം കൂടുകള്‍ നിര്‍മിക്കുന്ന
ഈ പക്ഷിയെ ആരാണ് ഇഷ്ടപ്പെടാത്തത് ...!!!
പെന്‍ഗ്വിന്‍ പക്ഷി പെണ്‍ പക്ഷിയുടെ ഗര്‍ഭ കാലത്തും മുട്ടയിട്ടതിനു ശേഷമുള്ള സമയത്തും
സംരക്ഷിക്കുന്നത് അത്ഭുതം ജനിപ്പിക്കും വിധത്തിലാണ്
മുട്ടയിട്ടതിനു ശേഷം ശരീര രക്ഷയ്ക്ക് വേണ്ടി വെള്ളത്തിനടിയിലേക്ക്‌ പോകുന്ന പെണ്‍ പക്ഷി...മുട്ട ആരും
പൊട്ടിക്കാതെ കാത്തിരുന്നു സൂക്ഷിക്കുന്ന ആണ്‍ പക്ഷി ...വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളെ
ആഹാരം കൊടുക്കുക ...ഒരു വിധം വലുതായി എന്ന് തോന്നുമ്പോള്‍ അവരുടെ പൂര്‍ണ സുരക്ഷയ്ക്ക് വേണ്ടി
ക്രെച്ചില്‍ വിടുന്നവരെയുള്ള ഉത്തരവാദിത്വം മുഴുവന്‍ ആണ്‍ പക്ഷിയുടെത് ..എത്ര നല്ല സഹകരണം
ആണ് ഈ പക്ഷികള്‍ കാഴ്ച വയ്ക്കുന്നത് ...പ്രകൃതി കനിഞ്ഞു നല്‍കിയ ഈ വരദാനം
മനോഹരമായി അവര്‍ സംരക്ഷിച്ചു വരുന്നു ...
ഈ പക്ഷികളില്‍ നിന്നും നമുക്കും പലതു പഠിച്ചുകൂടെ?

Wednesday, April 4, 2012


"There is no knowledge without right path:
no conduct is possible without proper knowledge;
without conduct there is no liberation of the soul; 
and without liberation, no deliverance can be
accomplished"...the great words of 24th and the 
last 'thirthankar'...Lord Mahavir.
Mahavir Jayanthi is an important religious day for Jains.
He taught us to lead a most purposeful life of dedication
to society.Let us come together to emulate his teachings 
for a healthy society.

ഒരു വെല്ലുവിളിയുടെ സംതൃപ്തി ...!!!
ജനുവരി മാസത്തിലെ ഒരു സായാഹ്നം ...
വീട്ടില്‍ പച്ചക്കറി കൊണ്ടുവരുന്ന ആളുമായിട്ടുള്ള ഒരു ചെറിയ 
വെല്ലുവിളിയെ കാര്യമായി തന്നെ ഞാന്‍ സ്വീകരിച്ചു ...അയാളോട്
വെറുതെ ഞാന്‍ ചോദിച്ചതാണ്.."ഉരുളക്കിഴങ്ങ് നമുക്ക് നട്ടുപിടിപ്പിക്കാന്‍ 
കഴിയില്ലേ?"..എന്‍റെ ഈ ചോദ്യം അയാളെ മാത്രമല്ല ..കൂടെ നിന്ന് പച്ചക്കറി
വാങ്ങിയവരിലും ചിരി പരത്തി ...അവരുടെയൊക്കെ ചിരി എനിക്ക് വല്ലാതെ
തോന്നി ..ഒട്ടും താമസിക്കാതെ തന്നെ ..ഒരു ചെറിയ ഉരുളക്കിഴങ്ങ് റോസാച്ചെടിയുടെ
ചെടിച്ചട്ടിയില്‍ നട്ടു വച്ചു...കണ്ടു കൊണ്ടിരുന്ന നീലം(അടുത്ത വീട്ടിലെ സ്ത്രീ) പറഞ്ഞു 
ഇത് കിളിക്കില്ല എന്ന് ...നമുക്ക് നോക്കാം ..എന്ന് ഞാനും ...എന്നും ചെടി നനയ്ക്കുന്നതിനാല്‍ 
പ്രത്യേകം ഒരു ശ്രദ്ധ വേണ്ടി വന്നില്ല...ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്നില്‍ അത്ഭുതം ഉണര്തിക്കൊണ്ട് 
ഉരുളക്കിഴങ്ങില്‍ നിന്നും ഇലകള്‍ വന്നു തുടങ്ങി ..ആദ്യമായാണ്‌ ഈ പച്ചക്കറിയുടെ ഇലകള്‍ 
നേരിട്ട് കാണുന്നത് ..അതും സ്വന്തം ചെടിച്ചട്ടിയില്‍ ..സന്തോഷം ഇരട്ടിക്കുകയായിരുന്നു ...
തക്കാളിചെടിയുടെ ഇലയെ പ്പോലെ തോന്നും...അതുപോലെ മണവും ഉണ്ട്...തണ്ടിന് അധികം 
ബലവും ഇല്ല...റോസിന്റെ കമ്പില്‍ തണ്ട്  ചേര്‍ത്ത് വച്ചു നൂലിട്ടു കെട്ടി താങ്ങി നിര്‍ത്തി ...
ഇലകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരുന്നു...
ഇന്ന് രാവിലെ ചെടി നനയ്ക്കാന്‍ ചെന്നപ്പോള്‍ ചെറിയ ഒരു ബാള്‍ എന്തോ ഒന്ന് ഉയര്‍ന്നിരിക്കുന്നത് കണ്ടു.
ചെറുതായി മണ്ണ് നീക്കി നോക്കിയപ്പോള്‍ ..എന്‍റെ ദൈവമേ ..കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
കുഞ്ഞു കുഞ്ഞു ഉരുളക്കിഴങ്ങുകള്‍ ചെടിചെട്ടി നിറയെ ...സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു ...
"വേണമെങ്കില്‍ ഉരുളക്കിഴങ്ങ് ചട്ടിയിലും വളര്‍ത്താം "...ഉരുളക്കിഴങ്ങ് മണ്ണിനു മുകളില്‍ തെളിഞ്ഞു നില്‍ക്കുന്ന
കണ്ട നീലത്തിനും പച്ചക്കറി വില്പനക്കാരനും വാക്കുകള്‍ ഇല്ലായിരുന്നു ...അവരുടെ 
വെല്ലുവിളിക്ക് മധുരമായ പ്രതികാരം ചെയ്തതിലുള്ള സംതൃപ്തിയിലാണ് ഇന്ന് ഞാന്‍ ..!!!

Tuesday, April 3, 2012


മനസ്സിലെ മോഹങ്ങള്‍ 
മാമ്പൂക്കളായ് കൊഴിയുമ്പോള്‍ 
മൃദുല വികാരങ്ങള്‍ 
മിഴികളിലീര്‍പ്പം പകരുന്നു ...
മൌനാനുരാഗം മണിവീണ മീട്ടുമ്പോള്‍ 
മനസ്സിന്നിടയ്ക്കയില്‍ ഇടറുന്നു താളം... 

."കണിക്കൊന്ന പൂക്കുന്ന കാലം"






കണ്ണുകള്‍ക്കൂര്ജം പകരാനായെത്തും 
മഞ്ഞക്കണിക്കൊന്ന പൂവുകളെ ...നിങ്ങള്‍ 
കൂടെ കൊണ്ട് വന്നുവോ..വിഷുപ്പക്ഷി തന്‍ 
കാതിനിമ്പം പകരും ആത്മ രാഗം .....


ഊര്‍ജത്തിന്‍ സ്രോതസ്സായ് 
മേടത്തില്‍ വിടരുന്ന 
കുഞ്ഞു സ്വര്‍ണമണിപ്പൂക്കളെ
മന്ദാനിലന്‍ തന്‍ സ്നേഹത്തലോടലില്‍
താളത്തില്‍ മേളത്തില്‍ ചാഞ്ചാടുമ്പോള്‍ 
അക്ഷര മുത്തുകള്‍ സ്വര്‍ണം അണിഞെന്‍ 
ആത്മാവില്‍ ഊര്‍ജം പകരേണമേ ...
വിഷു ക്കൈനീട്ടവുമായി അനുഗ്രഹിക്കേണമേ?


ഉരുളിയിലോരുക്കിയ കണിവെള്ളരിയും 
കാര്‍വര്‍ണ്ണനും കണിക്കൊന്നയും 
വാല്‍കണ്ണാടിയും ഒരുക്കി നാം കാത്തിരിക്കുന്നു 
സമൃദ്ധി തന്‍ വിഷുവിനെ വരവേല്‍ക്കുവാന്‍ ...