Monday, December 31, 2012


വിടരുന്ന ജനുവരിയിലെ ആദ്യ സൂര്യോദയം ...
വസന്തത്തിനു വേണ്ടി മനസ്സ് കൊതിക്കുമ്പോള്‍ 
ഒരു പൂങ്കുല യെങ്കിലും കയ്യില്‍ എത്താതിരിക്കില്ല 
എന്ന് പ്രതീക്ഷിക്കാം ...ആ പ്രത്യാശയുടെ ബലത്തില്‍ 
തെളിമാനം പോലെയുള്ള മനസ്സോടെ പുതുവര്‍ഷത്തിലേക്ക് 
നടക്കാം ...
ഈ മഞ്ഞു കാലത്തിന്‍റെ ചുണ്ടില്‍ വസന്തത്തിലേക്കുള്ള 
സ്വാഗത വചനമുണ്ട് ..ഇല കൊഴിച്ചു ഉറക്കം തൂങ്ങി 
മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഈ മരങ്ങള്‍ 
പൂത്തുലയുമെന്നും അതോടെ വസന്തം നിറങ്ങളാല്‍ 
ആനന്ദ നൃത്തം ചെയ്യുമെന്നു നാം പ്രതീക്ഷിക്കുന്നു ..
ശുഭ പ്രതീക്ഷകളുടെ പ്രതീകമാണ്  പുതുവര്‍ഷദിനം ...
പോയ നന്മകളെ തിരിച്ചു വിളിക്കാം ...

Friday, December 28, 2012

"ചോര തണുത്തുറഞ്ഞ ധമനികളില്‍ 
വിറങ്ങലിച്ചു കിടന്ന ഡിസംബര്‍ 
മണ്ണിനു ഓര്‍ക്കാന്‍ പലതുമുണ്ട്..
ഇതുവരെ ഈ മണ്ണില്‍ പതിഞ്ഞ അടയാള മല്ല 
ഇനിയുണ്ടാവുക ..ടാങ്കുകളും പീരങ്കികളും 
പ്രദര്‍ശനപ്പൊലിമയോടെ അണി നിരക്കുന്ന 
മണ്ണില്‍ യുവജനങ്ങളുടെ നീതിക്ക് വേണ്ടിയുള്ള 
പോരാട്ടത്തിന്‍റെ വിരല ട യാള ങ്ങളും ആഴത്തില്‍
പതിഞ്ഞിരിക്കുന്നു...
നാലു  കാലില്‍ നിന്ന് വാലാട്ടുന്ന നട്ടെല്ലില്ലാത്ത 
ജീവിയാണ് ഇന്ത്യന്‍ യുവത്വമെന്ന് ഇനിയാരും 
പറയരുത് ...ഡല്‍ഹിയില്‍ ഇന്ത്യന്‍ വസന്തം 
പിറന്നിരിക്കുന്നു ...
വനിതകളെ ബഹുമാനിക്കുകയും ആദരിക്കുകയും
ചെയ്യുന്ന വലിയൊരു കൂട്ടം ചെറുപ്പക്കാരെ ഇവിടെ കാണാന്‍ കഴിഞ്ഞു 
അനീതിക്കെതിരെ ഭയം കൂടാതെ പ്രതികരിക്കുന്ന ഇവരുടെ മുഖം 
പുതിയ ഇന്ത്യയുടേത് കൂടിയാണ് .."    

Friday, December 21, 2012

കണ്‍ കണ്ട ദൈവത്തെ 
കണ്ണടച്ച് ധ്യാനിക്കെ 
കവിളിനെ നനച്ചെത്തി 
കണ്ണുനീര്‍ മുത്തുകള്‍ 

കണ്ട സ്വപ്‌നങ്ങള്‍ തകര്‍ ന്നതാണോ
കാണും കനവുകള്‍ കവര്‍ ന്നതാണോ 
കാലച്ചക്രത്തില്‍ ഉലയുമെന്‍ ജീവിതം 
കണ്ടില്ലെന്നു നടിക്കയാണോ?

കാട്ടിലയക്കപെട്ട സീതയായി 
കണ്ണീരിലലിഞ്ഞ ഊര്‍മിളയായി
കൗരവ സഭയിലെ കൃഷ്ണയായി 
കാലാന്തരങ്ങ ളായി  ഞാന്‍ കരയുന്നു 

കൗമാര സ്വപ്‌നങ്ങള്‍ കവര്‍ന്നെടുക്കും
കാമം നിറഞ്ഞ കണ്ണുകളെ ..നിങ്ങള്‍ 
കാണുകില്ലേ കരളലിയും രോദനം ..എങ്കില്‍ 
കണ്ണുകളെ നിന്‍റെ കാഴ്ച ഞാനെടുക്കുന്നു...   

Sunday, December 16, 2012

മാനസിക പിരിമുറുക്കം കുറ യ്ക്കാനും പ്രതിരോധ സംവിധാനത്തെ
ഉത്തേജിപ്പിക്കാനും പുഞ്ചിരി നമ്മളെ സഹായിക്കുന്നു ...
പുഞ്ചിരി ശരീരത്തിന്‍റെ ആയാസം കുറച്ചു 
ആരോഗ്യവാനാക്കുന്നു ..കോപി ക്കുന്നതിനേക്കാള്‍ 
എളുപ്പമാണ് പുഞ്ചിരിക്കാന്‍....കോപി ക്കുന്നതിന് ,
പുഞ്ചിരി ക്കുന്നതിനേക്കാള്‍ കൂടുതല്‍ പേശികള്‍ 
പ്രവര്‍ത്തിച്ചുണ്ടാകുന്ന ശാരീരികാദ്ധ്വാനം 
വേണമെന്ന് ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിയിട്ടുണ്ട്..
മേക്കപ്പിനെക്കാള്‍ 

ആകര്‍ഷകമാണ് തീര്‍ച്ചയായും പുഞ്ചിരി...
പ്രായക്കുറവ് തോന്നിക്കാനും പുഞ്ചിരി സഹായിക്കും...
പുഞ്ചിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന പേശികള്‍ മുഖത്തെ
ഉയര്‍ത്തി പ്രായക്കുറവു തോന്നാനിടയാക്കും....
പുഞ്ചിരി വിരിയട്ടെ ..എല്ലാ ചുണ്ടുകളിലും ...
മനോഹരമായ പുഞ്ചിരികളില്‍ ദിവസം ധന്യമാക്കൂ .....

Wednesday, December 5, 2012

"ഒതുക്കുകല്ലിറങ്ങുമെന്‍ 
ഓര്‍മ ച്ചു വടു കളില്‍ 
ഇന്നലെയുടെ ഇലകള്‍ 
ഞെരിഞ്ഞമരുമ്പോള്‍ 
അജ്ഞാതമായൊരു 
നൊമ്പരം....

പിന്നിലടഞ്ഞൊരു 
വാതിലിന്‍ പിറകില്‍ 
പിടയുന്ന മനസ്സിന്‍ 
ഗദ്ഗദം ...

വേറിട്ട വേനലിന്‍ 
വേഷപ്പകര്‍ ച്ചയില്‍  
വീണു തകര്‍ന്നൊരു 
വല്മീകമായ് ...

വൈകിയെത്തുന്ന 
വര്‍ഷമേ ഘ ത്തിനായ് 
വിലപിക്കുമെന്‍ മനം 
വേഴാമ്പലായ്....

വെട്ടിപ്പിടിക്കുവാന്‍ 
ആശിച്ചതൊക്കെയും 
വിധിയുടെ കൈകളില്‍ 
വിറങ്ങലിച്ചു ....

ഒപ്പം കൂട്ടുവാന്‍
മോഹിച്ചതൊക്കെ
ഒത്തിരി ദൂരത്തില്‍ 
നഷ്ടമായി ....

ശൂന്യതയാണ് 
മുന്നിലെങ്കിലും 
അനന്തമീ യാത്ര 
തുടരുന്നു ...."

Monday, December 3, 2012

"മഞ്ഞിന്‍ തുള്ളിയെ ചുംബിക്കുന്ന 
കിരണങ്ങളില്‍ 
മെല്ലെ തലോടുന്ന ഇളം 
കാറ്റില്‍ ഒരു നനുത്ത 
കുളിരിന്റെ തൂവല്‍ സ്പര്‍ശം ....
ഹൃദയത്തില്‍ ഊളിയിട്ടെത്തുന്ന 
പ്രണയത്തിന്‍ പ്രതീക്ഷകള്‍ 
വലം പിരി ശംഖിലെ 
തീര്‍ദ്ധ മായൊഴുകുമ്പോള്‍ 
പരിരംഭണത്തിനായ് 
കൊതിക്കുമെന്‍ മേനിയില്‍ 
വിടരുന്ന പൂക്കളില്‍ 
നിറയുന്ന മധുവുണ്ണാന്‍ 
അണ യുന്ന പൂമ്പാറ്റ യുടെ 
മൃദു സ്പര്‍ശത്തില്‍ 
വശ്യമായ അനുഭൂതി .....
ചേര്‍ത്ത് പിടിക്കാന്‍ 
നെഞ്ഞിലൊളി പ്പിക്കാന്‍ 
അലിഞ്ഞു ചേരാന്‍ 
തുടിക്കുന്ന ഹൃത്തുമായ് ഞാനിവിടെ....."