Wednesday, April 30, 2014

എന്റെ വിരൽതുമ്പിൽ പിടിച്ചു നടക്കുന്ന
നിന്റെ തണുത്തുറഞ്ഞ സ്വപ്നങ്ങളിൽ
ഒരു തീക്കാറ്റായി പ്രണയം പെയ്യണം 
പ്രണയത്തിന്റെ തീക്കാറ്റ്...
നീയതു അനുഭവിച്ചു തുടങ്ങിയതായി 
ഞാൻ അറിയുന്നു....എങ്ങനെയെന്നോ ...
നിന്റെ നെഞ്ഞിടിപ്പിന്റെ താളത്തിലൂടെ
നിന്നിലെ നീ എന്നിൽ എത്തുന്നുണ്ട് ...
ആ നീറ്റലും...ഹൃദയം പെരുമ്പറ കൊട്ടുകയാണ് 
അതിലേക്കു ഞാനെന്നെ ചേർത്തു പിടിക്കാം....
മൌനവും പൊട്ടാൻ നില്ക്കുന്ന പോലെ
പിടയുന്ന നീ ഏതു ഗാനമാണ്
മൌനത്തിന്റെ ഭാഷയോടെ മനസ്സ് 
ചിലപ്പോൾ എന്തെങ്കിലും സ്വീകരിക്കുന്നുണ്ടാവും 
നാം വല്ലാതെ മൌനികളാകുന്നു ...
മഴയ്ക്ക്‌ മുൻപുള്ള മണ്ണിന്റെ വരൾച്ച പോലെ 
പ്രണയമാണെങ്കിൽ മനസ്സ് 
ആദ്യമൊന്നു വരണ്ടു പോകും 
അത് വന്നു കയറിയാൽ 
പിന്നെ വരൾച്ചയെല്ലാം പോകും 
അതെ...പിന്നെയൊരു നീറ്റൽ..
ഉള്ളിലാകെ വിരൽസ്പര്ശങ്ങൾ 
എവിടെയൊക്കെയോ ..
വരണ്ടു കിടന്ന ഹൃദയത്തിനു
ഇപ്പോഴൊരു തുടിപ്പുണ്ട് ..
ഇലക്കുമ്പിളിൽ കെട്ടിക്കിടക്കുന്ന
മഞ്ഞു തുള്ളിപോലെ ...
പുറത്ത് ചാടാൻ വെമ്പുന്ന
ഒരു നിശ്വാസം പോലെ ..
തൊണ്ടയിൽ കുടുങ്ങി നില്ക്കുന്ന
തണുത്ത കാറ്റ് പോലെ ...
അറിയാത്തൊരു ഗാനമായി
അതിങ്ങനെ പുറത്തേയ്ക്കൊഴുകാൻ
വെമ്പുന്നു ....