കുയിലിന്റെ പിന്നാലെ...!!!!!
പ്രഭാതത്തിലെ നടത്ത മനസ്സിനും ശരീരത്തിനും ഉന്മേഷം
പകരുന്നതാണ്...മകളോടൊപ്പമുള്ള സവാരി വളരെ രസകരമാണ്..
കൂടെക്കൂടുന്ന നിരഞ്ഞിനി ആന്റിയും അവര് പങ്കുവയ്ക്കുന്ന
കുട്ടിക്കാലത്തെ ഓമനത്വം തുളുമ്പുന്ന അനുഭവങ്ങളും മകൾക്ക്
കൌതുകം ഉളവാക്കും..രാവിലെ കിട്ടുന്ന ഈ സുന്ദരമായ നിമിഷങ്ങളെ
താലോലിച്ചു കൊണ്ട് ഞങ്ങളുടെ പകൽ മനോഹരമായി കടന്നു പോകും ..
നിറയെ മരങ്ങളുള്ള പാര്ക്കിലൂടെ നടക്കുമ്പോൾ ഞാറപ്പഴം കൊത്തി സ്വാദ്
നോക്കുന്ന കുയിലിണകളെയും ഞങ്ങൾ കാണാറുണ്ട് ...കൂകിപ്പാടുന്ന കുയിലിനൊപ്പം
കൂകാൻ ആര്ക്കാണ് മനസ്സ് വരാത്തത്..അതിനൊപ്പം കൂകാതിരിക്കാൻ എന്റെ മനസ്സിലെ
കുട്ടിക്ക് കഴിഞ്ഞില്ല..കുയിലിനോടൊപ്പം ഞാനും കൂടി ...ശബ്ദം കൂടി വന്നപ്പോൾ നിറുത്താതെ
കൂവുന്ന കുയിലിന്റെ പരിഭവം ..ഹോ ..എന്ത് രസമായിരുന്നു ..
ഒടുവിൽ കൂകിപ്പിണങ്ങി പറന്നുപോയ കുയിലിനെ നോക്കി ആന്റിയും ഞാനും
പൊട്ടിച്ചിരിച്ചപ്പോൾ ഞങ്ങളെ സാകൂതം നോക്കി നിന്ന മകളെ ചേർത്ത് പിടിച്ചു
ആന്റി പറഞ്ഞു .".മോളെ ..ജീവിതത്തിലെ ഏറ്റവും മധുരമായ കാലം..സുന്ദരമായ
ബാല്യകാലം ..ഇന്ന് നഗരത്തില ജീവിക്കുന്ന നിന്നെപ്പോലെയുള്ള അനേകം കുട്ടികൽക്ക്
നഷ്ടമായിരിക്കുന്ന ബാല്യം...ഈ സുഖം അതനുഭവിച്ചേ മനസ്സിലാകൂ..."
മകളുടെ കമന്റ് ഇങ്ങനെ... "you people are really lucky...as you
got the opportunity to attach yourself to the Mother Nature"....
കൂകിപ്പിണങ്ങിയ കുയിലിന്റെ പിന്നാലെ ആയിരുന്നു അപ്പോഴും
എന്റെ മനസ്സ്....