"തൂവൾ മേഘം "
ഒരു നല്ല സായാഹ്നം ചിലവഴിക്കാനാണ് അവൻ അവളെയും കൂട്ടി കടല്ക്കരയിലെത്തിയത്
പക്ഷെ അവൾക്ക് ഒരു ഉന്മേഷവും ഇല്ലാതെ പൂഴിമണ്ണിൽ വെറുതെ വിരലോടിച്ചിരുന്നു ...
ഏറെ നേരം മൌനിയായിരുന്ന അവളോട് അവൻ ചോദിച്ചു ....
"കൂട് തുറന്നു പറക്കാൻ തോന്നുന്നുണ്ട്... അല്ലെ?"
"അതെ..." അവളുടെ ഉത്തരം
"ചിറകൊടിഞ്ഞ കിളിയെപോലെ ...കണ്ടിരുന്നു കവിതയിൽ ആ നിരാശ ..."
"എന്തു ചെയ്യും?..."
അവൻ പറഞ്ഞു തുടങ്ങി ....
"തൽക്കാലം സ്വപ്ന ങ്ങൾ ൾ കൊണ്ടൊരു വർണച്ചിറക് ഉണ്ടാക്കു ..എന്നിട്ട് മെല്ലെ മെല്ലെ
അതിനു ജീവൻ കൊടുക്കു ...".
"എന്നിട്ട് .....?"
"എന്നിട്ട് നീലാകാശവും ഭൂമിയും സംഗമിക്കുന്ന അനന്തതയിലേക്ക് പറക്കൂ ...
ഉടമസ്തനില്ലാത്ത പട്ടം പോലെ ..."
അവളുടെ അധരങ്ങളും ചലിച്ചു തുടങ്ങി ..."അങ്ങനെ പറന്നു പറന്നു അനന്തതയിലേക്ക് ...."
അവൻ ചോദിച്ചു..."ദൂരെ പട്ടു പോലെ നീങ്ങുന്ന വെൻമേഘങ്ങളോട് എന്ത് പറയും ?"
ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരിയോടെ .അവൾ മൊഴിഞ്ഞു ....
"എന്റെ കൂടെ കൂടുമോ അനന്തകാലം വരെ പ്രണയിക്കുവാൻ "
അപ്പോൾ മേഘം പറയും..."എനിക്ക് നിന്നെ തലോടാനെ കഴിയു ..ഒരു തണുത്ത കാറ്റ് വീശുമ്പോൾ ....എനിക്ക് ഭൂവിലേക്ക് പോകണം ..മഴത്തുള്ളികളായി......പക്ഷെ ഞാൻ വീണ്ടും വരും ഒരു നേരത്ത പഞ്ഞിക്കെട്ടു പോലെ നിന്നെ പുണരുവാൻ വേണ്ടി മാത്രം "
മാസ്മരികമായ അനുഭൂതിയിൽ അവളുടെ ഹൃദയം മന്ത്രിച്ചു...
"എന്റെ മേഘമേ..നീ എനിക്കു വേണ്ടി പൊഴിയുമെങ്കിൽ .....കല്പാന്ത കാലത്തോളം നിന്നെയും കാത്ത് ....ഞാനിവിടെ..."
വികാരാധീനമായ അവന്റെ ഹൃദയം അവളോട് പറഞ്ഞു ....
"ഈ ഭൂമിയിൽ എനിക്കായ് കാത്തിരിക്കുമെങ്കിൽ ഞാൻ പെയ്തീടാം...നിൻ മേനിയിൽ ഒരു കുളിരായ്...
പിന്നെ ഒരു പുഴയായി ഒഴുകീടാം ..ഒരു മനസ്സും ഒരു ശരീരവുമായി ...
ഒരിക്കലും പിരിയാതെ ..ഒന്നായലിഞ്ഞു...ഒരു നിർവൃതിയായ്
ദൂരെയേതോ കടല്ത്തിരകളുടെ താരാട്ടു കേട്ട് ..അതിന്റെ അഗാധതയിൽ ഒളിച്ചിരുന്ന്
നമുക്ക് പരസ്പരം ലയിച്ചു ചേരാം ......
പിന്നെ ...ഒരു നാൾ പുനർജനിക്കാം നമുക്ക് ....സ്വപ്നച്ച്ചിറകുള്ള പൈങ്കിളിയായും
വെൻതൂവൾമേഘമായും ....."
പൂഴിമണ്ണിൽ വിരലോടിച്ചിരുന്ന അവൾ പെട്ടെന്ന് അവന്റെ കയ്യും പിടിച്ചു പറഞ്ഞു ..
"നമുക്ക് ഓടാം ..ഈ നനഞ്ഞ മണ്ണിലൂടെ ...കാലിൽ ചിലങ്ക അണിയിക്കുന്ന തിരമാലകളുടെ പിന്നാലെ ...വരൂ..."
അവളുടെ കണ്ണുകളിൽ വിരിയുന്ന കുസൃതി കണ്ടപ്പോൾ അവനിലെ കുസൃതിപ്പയ്യനും
അവളോടൊപ്പം ഓടിത്തുടങ്ങി ....നല്ലൊരു സായാഹ്നത്തിന്റെ അനുഭൂതിയിൽ ...നേർത്ത പഞ്ഞിക്കെട്ടു പോലെ....