Monday, May 5, 2014

ഒരു മഞ്ഞു തുള്ളി പോലെ
കഴുത്തിൽ ഉരുണ്ടു കൂടിയ
വിയർപ്പു തുള്ളിയിൽ
പ്രണയത്തിന്റെ ഉപ്പുരസമോ.....
അലസമായി വീശുന്ന കാറ്റിൽ
ഒരു പ്രണയഗാനത്തിന്റെ
ഈരടി കേൾക്കുന്നു....
അതെന്റെ ഹൃദയം ഏറ്റുവാങ്ങുന്നു
ഒരു പൂവിൽ ശലഭം പോലെ
അതെന്നിലേക്ക് ആഴ്ന്നിറങ്ങുകയാണ് ...
വല്ലാത്തൊരു അവസ്ഥയിലേക്ക്
എന്നെ നീയെത്തിച്ചു .....