Tuesday, August 28, 2012

തുമ്പപ്പൂ വിടര്‍ന്നു 
തുമ്പി തുള്ളി പ്പാടി 
ഓണക്കിളി ചിലച്ചു 
ഓണവില്ല് മൂളി
പുതുപുത്തന്‍ പുടവ ചുറ്റി 
പൊന്‍ തിരുവോണം വന്നു ...
ഓണക്കളി കാണാന്‍
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഓര്‍മയിലെന്നും സൂക്ഷിക്കാന്‍ 
ഒരുമയുടെ "ഒരോണം " കൂടി ...
തിരുവോണാശംസകള്‍ ....!!!!

ഓണം നമുക്ക് നല്‍കുന്ന സന്ദേശം ....

ഭക്തന്റെ മനസ്സില്‍ അഹംഭാവം ഉടലെടുക്കുകയും 
അതൊരു നാശത്തിന്റെ വാക്കിലേക്ക് പോവുകയും 
ചെയ്യുന്നത് കണ്ടപ്പോള്‍ തന്റെ പ്രിയപ്പെട്ട ഭക്തനെ അഹംഭാവത്തിന്റെ
വിപത്തില്‍ നിന്നും നിഗ്രഹരൂപേണ രക്ഷിക്കുകയാണ് വാമന രൂപം
പൂണ്ട മഹാവിഷ്ണു ...മഹാബലിയുടെ മനസ്സിലെ അഹം ഭാവത്തെ 
ഇല്ലായ്മ ചെയ്തു പതിനാലു ലോകവും ആദരിക്കുന്ന പദവിയില്‍ 
എത്തിക്കുകയും സംരക്ഷിക്കുകയും ആയിരുന്നു വിഷ്ണു ചെയ്തത് ..
തിരുവോണം നല്‍കുന്ന സന്ദേശം ..മനുഷ്യന്‍ അഹംഭാവം വെടിയുക ...എന്നതാണ്.

ഓണം എല്ലാവരും ഒന്നുപോലെ ആഘോഷിക്കുമ്പോഴാണ് മതമൈത്രിക്ക് 
തൂക്കം കൂടുന്നത് ..മലയാളി എവിടെയുണ്ടായാലും അവിടെ ഓണം 
ഉണ്ടായിരിക്കും .ഓര്‍മകളുടെ മധുര കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന
ഓണം എന്ന പവിത്രമായ അനുഭൂതിയെ സ്നേഹപൂര്‍വ്വം ഹൃദയത്തോട്
ചേര്‍ത്ത് പിടിക്കാം ...!!!
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!!!!!

Sunday, August 26, 2012







O...ഓര്‍മയിലെന്നും
N...നിലനില്‍ക്കുന്ന 
A...അനുഭൂതിയുടെ 
M...മിന്നലാട്ടം ...!!!!
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!!

Wednesday, August 22, 2012


::::ഓര്‍മത്താളിലെ ഓണപ്പൂക്കളം ::::

ഓര്‍മയില്‍ എന്നും അനുഭൂതിയായ്
ഓമനിക്കുമെന്നുമീ വര്‍ണപ്പൂക്കളം 
മുല്ലപ്പൂമണം നിറഞ്ഞു നില്‍ക്കും 
മുറ്റത്ത്തിന്‍ ഹൃദയമായ് ഈ പൂക്കളം 

തുമ്പയും തെച്ചിയും മന്ദാരവും 
ചന്തം ചെലുത്തുന്ന  കാക്കപ്പൂവും
വര്‍ണ ക്കുടയായ് വിടരുമീ പൂക്കളം 
വാനില്‍ വിരിഞ്ഞൊരു മഴവില്ല് പോല്‍ 

കൂട നിറയെ പൂക്കളുമായ്‌
മനം നിറയും ആവേശവുമായ്
തൊടിയിലാകെ പൂമ്പാറ്റ പോല്‍
ഓടി നടന്നു പൂക്കള്‍ നുള്ളി

പൂക്കളമൊരുക്കാന്‍ ചാണകം മെഴുകണം 
അറപ്പാണ് എനിക്കാ ഗന്ധം അന്നുമിന്നും 
വാടിയോരെന്‍ മുഖം കാണുവാനാകാതെ
കൂട്ടിനെത്തി അപ്പാപ്പന്‍ കളം മെഴുകി 

സ്നേഹവാത്സല്യത്ത്തിന്‍ പൂക്കളം അങ്ങനെ
നക്ഷത്ര രൂപത്തില്‍ മിഴി തുറന്നു 
പുതു  മലരിന്‍ ശോഭയില്‍ തിളങ്ങും പൂക്കളം
നിരുപമ ഭംഗിയില്‍ പുളകം കൊണ്ടു

ചുണ്ടില്‍ തെളിഞ്ഞ ചിങ്ങ വെയില്‍ പൊന്നൊളി 
ആഹ്ലാദത്തിന്‍ പൂത്തിരി തെളിച്ചു നിന്നു
പൂക്കളമൊരുക്കി ഞാന്‍ കൈ കൊട്ടിപ്പാടി 
പൊന്‍ തിരുവോണത്തെ വരവേല്‍ക്കുവാന്‍

പൂവിളിയോടെ തിരുവോണം എത്തി 
പുഞ്ചിരി പ്പാലോളി   വിതറിയെങ്ങും
........................................................
തൊടി കടന്നെത്തിയ കാറ്റിന്റെ ഈണം 
ശോകത്തിന്‍ രാഗം മൂളിയതെന്തേ 
പൊട്ടിത്തകര്‍ന്ന വിപഞ്ചികയില്‍ 
നൊമ്പരത്തിന്‍ നാദം ഇടറുന്നതെന്തേ

ഓണപ്പൂക്കളം ഓര്‍മചിത്ര മാക്കി 
ഓണസദ്യ ബാഷ്പ ബിന്ദു വാക്കി  
ഓണത്തപ്പന് വിട പറഞ്ഞ് .അപ്പാപ്പന്‍
തിരുവോണ നാളില്‍ യാത്രയായി ...

ഇനിയും ഉണങ്ങാത്ത പൂക്കളത്തില്‍ 
അടുക്കളയില്‍ ഒരുങ്ങിയ  സദ്യയില്‍ 
കനലായി എരിയുന്ന  വാത്സല്യത്തില്‍ 
വിറപൂണ്ടു നിന്നൊരോണത്തിന്‍ നിലവിളി 
കാതുകളിലിന്നും മുഴങ്ങുന്നു
ഓരോ ഓണവും ഓര്‍മത്താളില്‍
കത്തും  കനലായ് നിലനില്‍ക്കുന്നു...!!!!   
 

Friday, August 17, 2012


ചുവന്നു തുടുത്ത കാത്തിരിപ്പാണ് മയിലാഞ്ചി ..

കാത്തിരിപ്പിന്‍റെ നീളം കൂടുന്തോറും 
മയിലാഞ്ചി ചുവപ്പിനും തിളക്കം കൂടും 
ഒരു മാസത്തെ നോമ്പിനു ശേഷം വരുന്ന പെരുനാളിനു 
തലേന്ന് കൈകളില്‍ ഇടുന്ന മയിലാഞ്ചിക്ക് മൊഞ്ചും 
ഇത്തിരി കൂടും ..പെരുനാള്‍ കാലത്ത് പൂത്തുലയുന്ന 
മയിലാഞ്ചി ശുഭപ്രതീക്ഷയുടെ പ്രതീകം കൂടിയാണ് ...
ആഘോഷത്തിന്റെ നിറക്കൂട്ടില്‍ ഹൃദയം നിറഞ്ഞ 
***** ഈദ്‌ ആശംസകള്‍*****




പുന്നെല്ലിന്‍ പൂരവുമായി 
പുളകത്തിന്‍ പൂവിളിയുമായി
പൊന്നിന്‍ ചിങ്ങമാസം 
പുഞ്ചിരിയുമായി വന്നെത്തി 
പൂക്കളങ്ങള്‍ ഒരുക്കി നമുക്ക് 
പുതുവര്‍ഷത്തെ എതിരേല്‍ക്കാം ... 

Tuesday, August 14, 2012

" आज़ादी हक़ भी है अपना  
अपनी ज़िम्मेदारी   भी 
जाग के करनी है हम सबको 
इसकी पहरेदारी भी "
 आप सबको स्वतंत्रता दिवस की 
शुभकामनाएं  !!!!

Thursday, August 9, 2012

"ഓണം ...പൂക്കളുടെ പുണ്യ കാലം
റംസാന്‍ ...പുണ്യങ്ങളുടെ പൂക്കാലം 

ഓര്‍മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന അനുഭൂതികളുടെ വര്‍ണപ്പൂക്കളം 
അതാണ്‌ മലയാളികളുടെ ഓണം .പുന്നെല്ലിന്റെ പൂരവും പുളകങ്ങളുടെ
പൂവിളിയുമായി ഊഞ്ഞാലാടിയെത്തുന്ന കാറ്റും തിരുവോണ ചിങ്ങപ്പുലരിയെ 
പൂക്കളുടെ പൊന്നണിയിക്കുന്നു .പൂമുഖങ്ങളെ മനോഹരമാക്കുന്ന അത്തപ്പൂക്കളങ്ങള്‍...
തുമ്പയും തെച്ചിയും മന്ദാരവും കാക്കപ്പൂവും ജെമന്തിയും പൂക്കളണിഞ്ഞു സുരസുന്ദരിയായി
പുഞ്ചിരിച്ചു നില്‍ക്കുന്ന നവവധുവിനെ പോലെ ഭൂമിദേവി ഓണത്തെ പൂക്കളുടെ
പുണ്യകാലമാക്കുന്നു.അത്തം മുറ്റത്ത്‌ പൂക്കളം തീര്‍ത്തു ..ചുറ്റും മങ്കമാര്‍ കൈ കൊട്ടിപ്പാടി 
മാവേലി മന്നനെ സ്വാഗത മോതി എതിരേല്ക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഓരോ പൂവും 
പുണ്യം നേടുകയാണ്‌...ഭഗവാന്‍റെ തൃ പ്പാദത്തില്‍ സായൂജ്യം തേടുകയാണ്...
പൂക്കളുടെ പുണ്യ കാലമായി ..ഓണം ...

ആത്മാര്‍ഥ വും ദൈവ സന്നിധിയില്‍ സ്വീകാര്യവുമായ പശ്ചാത്താപത്തിലൂടെ 
പാപമോചിതരാകാന്‍ മനുഷ്യര്‍ക്ക്‌ ലഭിക്കുന്ന കനകാവസരമാണ് റംസാന്‍ .
മനുഷ്യന്‍റെ ആത്മീയ ചൈതന്യത്തെ ദേഹസ്ച്ചയുടെ സ്വാധീനത്തില്‍ നിന്നും മോചനം നേടാന്‍ 
ആകും എന്നതാണ് റംസാന്‍ പുണ്യം...വിശ്വാസികളോട് നല്ല മനസ്സോടെ ദാനം ചെയ്യാനും 
സത്യത്തിനൊപ്പം നിലകൊള്ളാനും.പരിഹാസം പാടില്ലെന്നും പരദൂഷണം വലിയ ദ്രോഹ
മാണെന്നും ഓര്‍മപ്പെടുത്തുന്ന പുണ്യ കാലമാണ് റംസാന്‍.പരിഹാസം ..അവഹേളനം 
തുടങ്ങിയ ദുസ്വഭാവങ്ങളോട് വിട ചൊല്ലാനുള്ള പ്രതിജ്ഞ എടുക്കാന്‍ മികച്ച അവസര
മാന് റംസാന്‍ .ജന്മം നല്‍കിയ മാതാവും ജീവിതസാഹ ചര്യങ്ങള്‍ ഒരുക്കിയ പിതാവും
ഭാരമല്ല എന്നും അവരോടുള്ള ബാധ്യത നിര്‍വഹിക്കണം എന്നും നിര്‍വചിക്കുന്ന
റംസാനില്‍ വിശ്വാസികള്‍ ആരാധനയില്‍ മുഴുകി ജീവിക്കുന്ന കാലമാണ്....നരക മുക്തിയുടെയും
സ്വര്‍ഗ്ഗ പ്രവേശത്തിന്റെയും ദിനങ്ങളുടെ പുണ്യകാലം ...
തീര്‍ച്ചയായും റംസാന്‍ ...പുണ്യങ്ങളുടെ പൂക്കാലം തന്നെയാണ്. 

Wednesday, August 8, 2012

സന്ധ്യയുടെ നിഴല്‍ ഗ്രസിച്ച ഇടനാഴിയില്‍ 
മിന്നിമറയുന്ന മിന്നാമിനുങ്ങുകള്‍ ...
മങ്ങിയും തെളിഞ്ഞും പതുങ്ങി നില്‍ക്കുന്ന
രാത്രിയുടെ പ്രതീക്ഷ പോലെ...
വീശിയടിക്കുന്ന ഇളം കാറ്റില്‍ 
വിടരും മുല്ലയുടെ പരിമളം
സന്ധ്യയുടെ തുടുത്ത  കവിളില്‍ 
കാറ്റിന്‍റെ ചുടുചുംബനം ....
ഇടനെഞ്ഞിലുയരും മധുര സ്മരണകളില്‍ 
ഇന്നിന്‍റെ സ്വപ്നം ഇണ ചേരുമ്പോള്‍ 
ഇമ ചിമ്മിയ സന്ധ്യയുടെ നേര്‍ത്ത പാദസ്വനം 
ഇടനാഴിയില്‍ വിലീനമായി ....!!!

Tuesday, August 7, 2012

ക്യുരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങി 
ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ 
മനുഷ്യ മനസ്സിലെ രഹസ്യങ്ങള്‍ അറിയാന്‍ 
ഗവേഷണ ദൌത്യവുമായി ആരിറങ്ങും?

Sunday, August 5, 2012

വിശ്വാസത്തിന്‍ പൊന്‍ നൂലില്‍ 
വിളക്കി ചേര്‍ക്കും 
വിശുദ്ധമാം ബന്ധം ഈ 
വികാരം ....
ലാഭേച്ച്ചയില്ലാതെ..സ്വാര്‍ഥ 
താല്‍പര്യമില്ലാതെ ഹൃദയത്തില്‍ 
വളരും ആത്മബന്ധം ...

വിജനതയില്‍ വഴികാട്ടിയാകും 
വേദനയില്‍ കുളിര്‍ സ്പര്‍ശമാവും
വിമൂകതയില്‍ മന്ത്രിക്കും
വിപഞ്ചികയാവും..നീണ്ട
വിരലിന്‍ സ്നേഹതലോടലില്‍
വിശ്വം മറക്കുന്ന അനുഭൂതിയാകും...

സുഹൃത്തുക്കളെ ...സൗഹൃദം മനോഹരം
സൂക്ഷിച്ചു വയ്ക്കൂ...പുണ്യമീ ബന്ധം ...!!!

"Happy Friendship Day"

Wednesday, August 1, 2012

മഴയുടെ താളത്തില്‍ മെല്ലെ തലയാട്ടുന്ന
കുഞ്ഞിലകളുടെ തുമ്പില്‍ 
തുള്ളിക്കളിക്കുന്ന മഴത്തുള്ളികള്‍ ...
അതെന്റെ മനസ്സിലെക്കൂളിയിട്ടിറങ്ങി ...
പൊള്ളുന്ന ചൂടില്‍ നിന്നും സാന്ത്വനമായെത്തിയ  
മഴയുടെ തലോടല്‍...ഒരു തൂവല്‍ സ്പര്‍ശം പോലെ
തഴുകിയെത്തിയ ഇളം കാറ്റില്‍ താളലയങ്ങള്‍ ഈണം മൂളി ..
ഒരു ജന്മ പുണ്യമായ് എന്നില്‍ നിറയുന്ന അനുഭൂതിയില്‍
ഓരോ നിമിഷങ്ങളും യുഗങ്ങളായി അനുഭവപ്പെടുന്നു ...
എന്‍റെ സ്വകാര്യതയില്‍ ഒരു കുളിര്‍ കാറ്റ് പോലെ എന്നെ
തലോടുന്ന ഒരു സ്നേഹ സ്പര്‍ശമായി ..നിര്‍വൃതിയായി... 
തിളങ്ങുന്ന മിഴികളില്‍ ..വിരിയുന്ന സ്വപ്നമായി..ശ്രുതി
ചേര്‍ന്നോരീണമായി എന്നില്‍ നിറയുന്നു ...
നൊമ്പരത്തിന്‍ ബാഷ്പ ബിന്ദുക്കള്‍ അലിഞ്ഞു പോയി ..
ശിഥില സ്വപ്നങ്ങള്‍ക്ക് വിട ചൊല്ലി ഞാനീ കുളിര്‍  കാറ്റിന്‍ തലോടലില്‍ 
ഇവിടെ ഇങ്ങനെ....