"കുളിര്‍ പകരും തെന്നല്‍
കാതില്‍ കിന്നാരം ചൊല്ലി
കണ്മുനയില്‍ കവിതയുമായ്
കതിരവനെത്തി ...
കവിള്‍ തുടുത്തു മിഴി തിളങ്ങി
കരിവളകള്‍ താളം തുള്ളി
കാട്ടുമുല്ലയ്ക്കിക്കിളി കൂട്ടി
കുയിലിണകള്‍ കൂകിപ്പാടി
കരള്‍ നിറയെ കനവുമായി
കഥകള്‍ മൂളി കരിവണ്ടുകള്‍
കണ്ണിണകള്‍ക്കൂര്‍ജമായി
കാറ്റിലാടി കൊന്നപ്പൂവുകള്‍
കാറ്റിന്‍ മോഹം കതിരണിഞ്ഞു
കണ്മുനയില്‍ കവിത വിരിഞ്ഞു
കിളിമകള്‍ തന്‍ മനം നിറഞ്ഞു
കതിരവന്റെ മുഖം തിളങ്ങി...!!! "
കുളിര്‍ക്കാറ്റു വീശിയ ഒരു പ്രഭാതത്തിലെ അനുഭവവും കഴ്ചയും മനോഹരമാക്കിയ വരികള്‍...
ReplyDeleteകുയില്‍ പാട്ടിനു ഈണം മൂളിയ കരിവണ്ടുകളും, അതുകേട്ടു ഇക്കിളികൂടിയ കാട്ടു മുല്ലയെ കണ്ടു കാറ്റിലാടിയ കൊന്നപ്പൂക്കളേയും കണ്ടാല്‍ കവിള്‍ തുടുക്കയും മിഴി തിളങ്ങുകയും കരിവളകള്‍ താളം തുള്ളതിരിക്കുകയുമില്ല!!!കതിരവന്റെ മുഖവും ഈ വരികളിലെ മനസ്സും തെളിഞ്ഞ മനോഹരമായ പ്രഭാതം....
ആശംസകള്‍...
കരിവണ്ടിന്‍ മൂളിപ്പാട്ടില്‍ സ്നേഹത്തിന്‍ കഥയുണ്ട് ...
Deleteആ കഥ കേട്ടാണ് കവിള്‍ തുടുത്തതും മിഴി തിളങ്ങിയതും ..
കിളിമകളുടെ മനം നിറഞ്ഞാല്‍ കതിരവന്റെ മുഖം
തിളങ്ങാതിരിക്കുമോ?..
മനോഹരമായ കമന്റിനു ആശംസകള്‍ നേരുന്നു ..