Wednesday, January 30, 2013

ജലരേഖയായി ജലസമൃദ്ധി ..
വറ്റി വരളുന്നു കബനീനദി
നെടുവീര്‍പ്പിടുന്ന നിളയും 
നഷ്ടബോധത്തിന്‍ മാറാപ്പുമേന്തി ...
കരിഞ്ഞുണങ്ങിയ സ്വപ്നവുമായി 
ഹരിത കേരളം .....

Tuesday, January 29, 2013




രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 
രക്ത സാക്ഷിത്വത്തിന് ഇന്ന് 65 
വയസ്സ് ..
ആ മഹാത്യാഗിയുടെ ഓര്‍മയില്‍ 
പ്രണാമം അര്‍പ്പിക്കുന്നു ... 

Wednesday, January 23, 2013

National Girl child Day
January 24, 2013

Let a girl child to be born..
wherever they are,
let's make them feel safe
let's give the girl child,
a safe and an empowered future...
let's fill their lives with
health, happiness and progress...
they deserve all the support
and care they can get...

Tuesday, January 22, 2013



കാത്തിരിക്കുന്ന ചില കാഴ്ചകളിലേക്ക് ....

നൂറ്റി ഇരുപത്തിനാല് കോടി ജനങ്ങളും 
നൂറായിരം സംസ്കാരങ്ങളും ...
ഇരുപത്തിയഞ്ചില്‍ താഴെ രൂപങ്ങളില്‍ 
വിരിയുന്ന വിസ്മയ ക്കാഴ്ചയാണ് 
റിപ്പബ്ലിക് ദിന പരേഡിനെ 
വര്‍ണശബളമാക്കുന്നത്...
ഈ അത്ഭുതക്കാഴ്ചയ്ക്ക് ഇനി രണ്ടു ദിനം.
കേരളത്തിന്‍റെ ഹൌസ് ബോട്ടും 
യുപിയുടെ ഹോളിക്കാഴ്ചയും 
മേഘാലയയുടെ കരവിരുതും 
കശ്മീരിന്‍റെ വസ്ത്രപ്രൗഡിയും ഈ 
വര്‍ഷത്തെ കാഴ്ച്ചപ്പൂരത്തില്‍ കാണാം.
 ഏറ്റവും മുന്നില്‍ പശ്ചിം ബംഗാള്‍ 
പിന്നെ മേഘാലയ , ജമ്മു കശ്മീര്‍ 
എന്നിങ്ങനെ നീങ്ങുന്ന പരേഡില്‍ 
എഴാമതായാണ് കേരളം രാജപഥില്‍
ഓളം തീര്‍ക്കാന്‍ എത്തുന്നത് ....
രാജ്യം കണ്ണുനട്ട് കാത്തിരിക്കുന്ന 
പരേഡില്‍ ...സ്വാമി വിവേകാനന്ദന്‍റെ 
150-മത് ജന്മ വാര്‍ഷിക ത്തിനോടനുബന്ധിച്ച്‌ 
ബന്ധപ്പെട്ട രൂപങ്ങള്‍ അവതരിപ്പിക്കുന്നു ....
അഴകും അത്ഭുതവും വിരിയിക്കുന്ന 
കാഴ്ചകള്‍ രാജപഥിലൂടെ നീങ്ങുമ്പോള്‍ 
ഇതൊരു ഭാരതീയനും അഭിമാനപൂര്‍വം 
പറയും " മേരാ ഭാരത്‌ മഹാന്‍"

Monday, January 21, 2013


"മൌനാനുരാഗം"

മനസ്സിന്‍ ഓരം ചാരി നീ ഒതുങ്ങി നിന്നപ്പോള്‍ 
മിഴികളില്‍ മോഹത്തിന്‍ പൂത്തിരി കത്തി 
മഴവില്ലിന്നഴകേകും മണി മന്ദ ഹാസത്തില്‍ 
മണിമാല ചാര്‍ത്തുമെന്‍ മൃദുല വികാരം 
മാറോടു  ചേര്‍ക്കുവാന്‍  വെമ്പുമെന്‍ ഹൃദയം
മയിലിനെപ്പോലെ നൃത്തമാടി ....
മന്ദ സ്മിതം തൂകും നിന്‍ അധരപുടങ്ങളില്‍ 
മൌനാനുരാഗത്തിന്‍ മയില്‍പ്പീലികള്‍  
മഞ്ഞള്‍ ക്കുറി ച്ചന്തം വിടരുന്ന നെറ്റിയില്‍ 
മധുമാസ ചന്ദ്രിക ഞാന്‍ കണ്ടു..ഞാനതില്‍ 
മണ വാട്ടിതന്‍ നാണവും കണ്ടു....

Saturday, January 19, 2013

ഉറങ്ങുകയാണോ എന്ന് ചോദിച്ചാല്‍ ഉറങ്ങുകയാണ് ...
അല്ലേ  എന്ന് ചോദിച്ചാല്‍ അല്ല ..
ഉറക്കമില്ലായ്മ എന്ന അവസ്ഥയായ 
ഇന്സോമിന്യയുടെ അനിയനാണിത് ...
"സെമിസോമ്നിയ"
സദാ ഓണ്‍ലൈനില്‍ ജീവിക്കുന്നവര്‍ക്ക് 
ഉറക്കത്തിലും "ഓഫ്‌ ലൈന്‍"
ആകാനാവാത്ത അവസ്ഥ .

Friday, January 18, 2013

മഞ്ഞുതിരുന്ന മഴയുടെ സൌന്ദര്യം മതിയാവോളം കണ്ടു നിന്നു .... മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത മാധുര്യം.....ഈ അനുഭൂതിയെ മനസ്സില്‍ താലോലിച്ചു കൊണ്ട് .....


ആലിപ്പഴം 


രാവിലെ പെയ്ത ചാറ്റല്‍ മഴയ്ക്കും 
ശീതക്കാറ്റിനുമൊപ്പം ശൈത്യം വീണ്ടും 
നഗരത്തെ തണുപ്പിച്ചു .....
പക്ഷെ വളരെ നാളുകള്‍ക്കു ശേഷം 
മഞ്ഞുമഴ പെയ്യുന്ന കാഴ്ച ..
കണ്ണുകളെയും തണുപ്പിച്ചു ...
ഇത്രയധികം ആലിപ്പഴങ്ങള്‍....
വീടിനു ചുറ്റും മഞ്ഞിന്‍  കഷണങ്ങള്‍  
കുന്നു കൂടി...
ഹായ്...എന്ത് ഭംഗി....
ഉള്ളിലെ കൊച്ചു കുട്ടി പുറത്തേയ്ക്കോടി ...
കൈക്കുടന്നയില്‍ മഞ്ഞു കഷണങ്ങള്‍ ..
മുടിയിഴകളില്‍ തങ്ങി നിന്ന 
കുഞ്ഞു മഞ്ഞിന്‍ കഷണങ്ങള്‍ ...
മനോഹരമായ അനുഭൂതി ....
മഞ്ഞുതിരുന്ന മഴയുടെ സൌന്ദര്യം 
മതിയാവോളം കണ്ടു  നിന്നു ....
മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത 
മാധുര്യം.....ഈ അനുഭൂതിയെ 
മനസ്സില്‍ താലോലിച്ചു കൊണ്ട് .....

Tuesday, January 15, 2013

പെയ്തൊഴിയാത്ത മഴക്കാറു പോലെ 
എന്തോ ഒന്ന് മനസ്സില്‍ തിങ്ങിക്കൂടി 
കൈക്കുടന്നയില്‍ സൂക്ഷിച്ച 
മുല്ലപ്പൂവിന്‍ സുഗന്ധം 
ആ വിങ്ങലില്‍ വിറങ്ങലിച്ചുവോ ?.... 

Friday, January 11, 2013

ഒരവസരത്തിലും ഭക്ഷണം പാഴാക്കുന്നത് 
ന്യായീകരിക്കാനാവില്ല ...
ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള 
രണ്ടാമത്തെ രാഷ്ട്രത്തില്‍ ഭക്ഷണം 
പാഴാക്കുന്നത് ഒരിക്കലും ആശാസ്യമല്ല .
വര്ഷം തോറും സാമൂഹ്യ ചടങ്ങുകളില്‍ 
സമൂഹത്തിലെ സ്ഥാനത്തിന്‍റെയും  
ആഘോഷങ്ങളുടെയും പേരില്‍ ദശലക്ഷക്കണക്കിനു 
ടണ്‍ ഭക്ഷ്യ സാധനങ്ങളാണ്‌ പാഴാക്കി കളയുന്നത് .
രാജ്യമെമ്പാടും പട്ടിണി കൊണ്ടുഴലുന്നവരോട് 
ചെയ്യുന്ന കടുത്ത അനീതിയാണിത്‌ .
ആഘോഷങ്ങളിലും ചടങ്ങുകളിലും 
ഭക്ഷണം പാഴാക്കുന്നത് തടയാന്‍ 
നമുക്ക് ഒത്തു ചേരാം 

Thursday, January 10, 2013

കരയാന്‍ വിതുമ്പുന്ന കരിമുകിലെ 
കാറ്റിലടരാന്‍  പിറക്കുന്ന കണി മലരേ 
കദനം നിറഞൊരീ ചെല്ലക്കിളിയുടെ മനസ്സാം 
കിളിക്കൂട്‌ തകര്‍ന്നുവല്ലോ ....

മൂകവികാരങ്ങള്‍ ചിറകടിച്ചുയരുന്ന 
മനസ്സിന്റെ ഏകാന്ത വാതിലിനരികെ 
ഏതോ മാസ്മര സ്വപ്നവുമായി 
പാടിയുണര്‍ത്തിയ ആണ്‍ കിളിയെവിടെ 
എന്‍ പ്രിയ ദേവനെവിടെ ...
മറഞ്ഞുവോ തമസ്സാം വിജനതയില്‍ 
ഏകാകിനിയായ് മാറിയല്ലോ ...