"പ്രണയം... മരിക്കില്ല ...ഒരിക്കലും ...!!!!
കൂട്ടുകാരിയുടെ കുഞ്ഞിനെ കാണാന്‍ ആശുപത്രിയില്‍ പോകാന്‍ നിരന്ജിനി ആന്റിയെ ഒപ്പം കൂട്ടി.
ആന്ധ്ര സ്വദേശിയായ ആന്റിയും കേരള സ്വദേശിയായ ഞാനും നല്ല സൌഹൃദത്തിലാണ് ...അവര്‍
എന്റെ കുട്ടികളെ കര്‍ണാടിക് സംഗീതം പഠിപ്പിക്കുന്നതിലുപരി..അവരെ ഞാന്‍ മലയാളം പഠിപ്പിക്കുന്നതിനാല്‍
കൂടുതല്‍ സ്നേഹവും വാത്സല്യവും എന്നോടുണ്ട്..എന്നോടൊപ്പം സമയം ചിലവഴിക്കാന്‍ ആ സ്ത്രീക്ക് ഇഷ്ടവുമാണ്.
പല കാര്യങ്ങളും സംസാരിച്ചു നടക്കവേ ....അടുത്തുള്ള പാര്‍ക്ക് ചൂണ്ടി ആന്റി പറഞ്ഞു ...അവിടെ കുറച്ചു നേരം
ഇരിക്കാം.. ശരി എന്ന് ഞാനും പറഞ്ഞു ...സമയം മൂന്ന് മണി ആകുന്നു ...പാര്‍ക്ക് തീര്‍ത്തും വിജനമാണ് ...
നല്ല വെയില്‍ ഉള്ളതിനാല്‍ തണല്‍ തോന്നിയ ഒഴിഞ്ഞ ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു ...
ഞാന്‍ ആന്റിയുടെ മുഖത്തേക്ക് വളരെ നേരം നോക്കിയിരുന്നു ...ആ മുഖത്ത് പല പല ഭാവങ്ങള്‍ മാറി മറിയുന്നത്
കണ്ടു ,,മനസ്സ് മന്ത്രിച്ചു ..എന്തോ പറയാനുണ്ട് ...എങ്ങനെ തുടങ്ങണം ..പാവം ആലോചിക്കയാണ് ...!!
മുഖവുര കൂടാതെ തുടങ്ങട്ടെ എന്ന് കരുതി .".ആന്റി ആരെയെങ്കിലും ഓര്‍മിക്കയാണോ? " കുസൃതിയോടെ ചോദിച്ചു...
ആ ..എങ്ങനെ മനസ്സിലായി ...എന്ന് ചോദിച്ചു എന്‍റെ കൈകളില്‍ മുറുകെ പിടിച്ചു ...പതുക്കെ തലോടുന്നതിനിടയില്‍
"ഒരിക്കലും ജീവിതത്തില്‍ കണ്ടുമുട്ടില്ല എന്ന് വിചാരിച്ച ആളിനെ ഞാന്‍ കണ്ടു ഗിരിജ ...നീണ്ട നാല്പ്പതിയേഴു വര്‍ഷങ്ങള്‍ക്കു ശേഷം
തിരുപ്പതിയില്‍ വച്ച് .."...ജ്യേഷ്ടന്റെ ചെറുമകളുടെ കല്യാണം കൂടാന്‍ എത്തിയ ഞാനും ...സ്വന്തം പേരക്കുട്ടിയുടെ കല്യാണത്തിന് എത്തിയ
അദ്ദേഹവും ...പരസ്പരം കണ്ടു ...എങ്ങനെ പ്രതികരിക്കും എന്നറിയാതെ നിന്നു പോയി ...ഒന്ന് ചിരിക്കാന്‍ പോലും മറന്നു നിന്ന
എന്നെ ..നിരന്ജിനീ..നിനക്കിപ്പോഴും പേടിയാണോ ?...എന്നാ ആ ശബ്ദം പഴയ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയി ...
നിത്യവും കാണുകയും പരസ്പരം പുഞ്ചിരി കൈ മാറുകയും ചെയ്തിരുന്ന ..ചെറുപ്പകാലം...
പിതാവിനോടുള്ള ഭയം കാരണം ഒരിക്കലും സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല ..പക്ഷെ ഉള്ളില്‍ അയാളോട് എനിക്കിഷ്ടമായിരുന്നു ...
എന്നോട് അയാള്‍ക്കും ....ധൈര്യം കാട്ടി വന്ന അയാളോട് തൊഴുതു നിന്നു ....പൊക്കോളാന്‍ ആന്ഗ്യം കാട്ടാനേ കഴിഞ്ഞുള്ളൂ ...
അത്രയ്ക്ക് ഭയമായിരുന്നു പിതാവിനെ ...ദിവസങ്ങള്‍ക്കു ശേഷം പിതാവിന് സ്ഥലം മാറ്റമായി ..എനിക്ക് ആ നാടും അദ്ദേഹവും
ഒക്കെ ഓര്‍മകളിലേക്ക് ഒതുക്കേണ്ടി വന്നു ...പക്ഷെ പറയാനാവാത്ത ഒരു നൊമ്പരമായി മനസ്സില്‍ എന്നും കനലായി കിടന്നു ..!!!
വീണ്ടുമൊരു കൂടി കാഴ്ച ...ഒരിക്കലും പ്രതീക്ഷിച്ചില്ല ....പക്ഷെ ...ഉലയില്‍ എരിഞ്ഞ തീയില്‍ തിളങ്ങുന്ന സ്വര്‍ണം പോലെ മുന്നില്‍
കണ്ടപ്പോള്‍...വീണ്ടും ആ ശബ്ദം കേട്ടപ്പോള്‍ ..സത്യമായും ശരീരം കോരിത്തരിച്ചു പോയി ...!!!"
ഒരു സ്വപ്നത്തില്‍ എന്ന പോലെ മന്ത്രിച്ചു കൊണ്ടിരുന്ന ആന്റിയെ നോക്കി ഞാന്‍ തരിച്ചിരുന്നു ...
എഴുപതു വയസ്സിന്റെ പടി വാതിലില്‍ എത്തി നില്‍ക്കുന്ന അവരുടെ കണ്ണുകളില്‍ വാര്‍ദ്ധക്യത്തിന്റെ തിമിരമല്ല
മോഹഭംഗം നനവ് പകരുകയാണ് ...കവിളില്‍ ഒഴുകി വന്ന കണ്ണീരില്‍ ...ഒരു നഷ്ട സ്വപ്നം ഈറന്‍ അണിയുകയാണ് ..
ആന്റിയെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ...ആ പരമമായ സത്യം ..".പ്രണയം ..മരിക്കില്ല ..ഒരിക്കലും ."
അനുഭവിച്ചു അറിയുകയായിരുന്നു ...!!!
പ്രണയം എത്ര മധുരമാണ് ...മനസ്സിനെ സ്വര്‍ഗമാക്കുന്ന അനുഭൂതി ..!!!

manassine swargathil punarjanippikkunna anuboodi
ReplyDeletevery romantic story.........
ReplyDelete