മഴയുടെ മായാജാലം സിരകളില്‍
മറക്കാത്ത സ്മരണയായി മാറിയ ദിവസം
മരണത്തെ മുഖാമുഖം കണ്ടു ..ഒപ്പം
മരവിച്ച മന:സാക്ഷിയെയും ....
മഴയില്‍ നനയാതെ മാറോടു ചേര്‍ത്ത പുസ്തകങ്ങളും
ഒതുക്കിപ്പിടിച്ച സാരീയുമായി ഇടവഴിയിലൂടെ
തിടുക്കത്തില്‍ നടന്നെത്തിയ എന്നെയും തള്ളി
സൈക്കിളില്‍ ആരോ പാഞ്ഞു പോയി ...
ആരാണയാലെന്നു തിരിഞ്ഞു നോക്കുമ്പോള്‍
കാതിലണഞ്ഞു കൂട്ടനിലവിളി ...!!!
ഹൃദയമിടുപ്പിന്‍ വേഗത കൂടി ...
മുറ്റത്തെത്തിയ ഞാനാ കാഴ്ച കണ്ടു..
മരണപ്പിടച്ചില്‍ പിടയുന്ന എന്‍റെ അമ്മയെ
പൊട്ടിയ വൈദ്യുതി കമ്പിയില്‍ പിടിവിടാനാവാതെ
അമ്മ പിടയ്ക്കുന്നു ....രക്ഷിക്കുവാനായി
മുളവടി തിരയുന്ന മായയും ഗീതയും
കൈയ്യിലെ പുസ്തക കെട്ടുകള്‍ ഞാനാ
പൊട്ടിയ കമ്പിയിലേക്ക് വീശിയെറിഞ്ഞു
മാര്‍ഗം ലക്‌ഷ്യം കണ്ടു ....മയങ്ങി വീണ
അമ്മയെ താങ്ങിയെടുത്തു ആറു കരങ്ങള്‍
മാറത്തു ചേര്‍ത്ത് അമ്മയെ തഴുകുമ്പോള്‍
മാനം പൊഴിക്കുന്ന കണ്ണീരില്‍ എന്‍റെ
പുസ്തകങ്ങള്‍ നനയുമ്പോള്‍ ....
മുടിയിഴയിലൂടെ ഒഴുകിയ മഴനീരില്‍
മിഴി തുറന്ന അമ്മ പതിയെ ജീവിതത്തിലേക്കു
തിരിച്ചു വന്നു ..അമ്മയെന്ന സത്യം
അനുഭൂതി നിറയ്ക്കുമ്പോള്‍
"മക്കളെ" വിളിച്ചു കരയുന്ന അമ്മയെ
വാരി പുണരുമ്പോള്‍ മനസ്സ് പ്രാര്‍ഥിച്ചു
മനുഷ്യനെ രക്ഷിക്കുവാന്‍ ശ്രമിക്കാതെ
ഭയന്നോടിയ ആ മനുഷ്യ കീടത്തെ
മഴ കലക്ക വെള്ളമായി ഒഴുക്കിയെങ്കില്‍?
മരണത്തില്‍ നിന്നും അമ്മയെ രക്ഷിച്ച
അക്ഷരക്കൂട്ടങ്ങളെ നിങ്ങള്‍ മായാതെ
നില്‍ക്കുവിന്‍ ...മാതൃ വാല്സല്യത്തിന്‍
മഴക്കാലം മക്കള്‍ക്കു നല്‍കുവാന്‍ ...!!!
No comments:
Post a Comment