Tuesday, November 20, 2012


വരപ്രസാദമായി കിട്ടിയ ഈ വരികള്‍ 
പങ്കു വയ്ക്കുന്നു കൂട്ടുകാര്‍ക്ക് ...

മുഖപുസ്തകത്തിലെ മുഖപ്രസാദങ്ങള്‍ 77
ഗിരിജാ ദാമോദരന്‍

"ഇരുള്‍ മൂടിയ നടപ്പാതകളില്‍
നേര്‍ത്തു തുടിപ്പാര്‍ന്ന വരപോലെ
വളഞ്ഞു കിടക്കാറുണ്ട് നിലവെട്ടത്തില്‍
നാട്ടുവഴികള്‍.
അത് പോയകാലത്തിന്റെ
ഉമ്മറത്തിണ്ണയിലെ 
നോക്കുകാഴ്ച.
ഏതു കനം മൂടിയ ജീവനും
ഒരുവരിപ്പാട്ടിന്റെ ശീലം കൊണ്ട്
വഴിമാറി നടക്കും.
പാടാനറിയുന്നവര്‍ക്ക് ശ്രുതിതാളങ്ങള്‍
താനേ
കൈവരുമ്പോലെ.
ജന്മരാശിയുടെ പിന്‍ബലമോ 
ജീവിതസൌകര്യങ്ങളുടെ
ചിട്ടവട്ടങ്ങളോ ആവില്ലല്ലോ
സിദ്ധിയുടെ ദൂരം.
സുകൃതം കൊണ്ടേ അതളക്കാനാവൂ.
ഒരു കടല്‍ മുഴവന്‍
കോരിക്കുടിക്കേണ്ടല്ലോ 
ഒരിറ്റിന്റെ ഉപ്പറിയാന്‍.
ഇവിടെ ..ഈ താളുകളില്‍
ഞാനേറെ
മടിച്ചു നിന്നിട്ടുണ്ട് ഗിരിജാ ദാമോദരനെന്ന 
അക്ഷരം പകുക്കാന്‍.
തുടിപ്പും തടിപ്പും നോക്കി
വളരും ചെടികളില്‍
ഇലതീനിപ്പുഴുക്കള്‍ പറ്റിക്കേറില്ല
എന്നൊരു
ശാസ്ത്രവാദമുണ്ട്
എനിക്ക് ന്യായം പറയാന്‍.
എന്നാല്‍ ഇളംതലപ്പുകളുടെ
കായ് ബലം നോക്കി
കാര്‍ന്നുതിന്നും... നിര്‍ദ്ദയം.
നേര്‍ത്ത ഭാവം കൊണ്ട്
നേരുചൊല്ലി നരിജന്മം നേടില്ലല്ലോ
ആരും.
അതിന് ഈടും ചൂടും വേണം.
ഏതായാലും
താനെഴുതുന്ന ചാന്തിനേ 
ലോകവര്‍ണ്ണം ചമക്കാനാവൂ എന്ന
ഊറ്റമൊന്നും ഈ ആള്‍ക്കില്ല.
എങ്കിലും എവിടെയൊക്കെയോ
ചിലത് വിട്ടുപോവുന്നുണ്ട്.
കൂട്ടിച്ചേര്‍ക്കാന്‍
മറന്നുപോകുന്നുണ്ട്.
ഒരു പക്ഷെ
ധര്‍മ്മപക്ഷത്തിന്റെ ദാനബോധം കൊണ്ട്
ഊട്ടിപ്പോന്ന ഒരു ഗതകാലം
മനോതലത്തിലങ്ങനെ
വീശിയും വിങ്ങിയും നില്‍പ്പുണ്ടാവും
ഇവളില്‍.
ഒന്നു തോന്നുന്നുണ്ടെനിക്ക് .
പോയസമയങ്ങളുടെ
ബാലനേരങ്ങളില്‍ 
കഷ്ടം കുറുക്കിയിട്ട
ഒരു തലച്ചാര്‍ത്ത് 
ഈ എഴുത്താളിനുണ്ട് .
നിലാവ് പരന്നൊഴുകുമ്പോള്‍
കരിമേഘം വിടര്‍ന്നാടുക
പതിവല്ലല്ലോ.
ഈ മുഖപ്രസാദത്തെ
അടയാളമിടട്ടെ ഞാന്‍.
ദീര്‍ഘകാലം നന്മകള്‍
നേര്‍ന്നുകൊണ്ട് ..."

Sivasankaran Karavil 

മാറോടണച്ചു പിടിച്ചൊരെന്‍ സ്വപ്നങ്ങളില്‍ 
മഴവില്ലിന്‍ വര്‍ ണ ങ്ങള്‍ കവിത നിറച്ചു 
മന്ദാ നിലന്റെ കുളിരിളം തലോടലില്‍ 
മനസ്സ് മയൂരനൃത്തമാടി.....
കവിളിണകള്‍ നാണം കൊണ്ടു 
നുണക്കുഴികള്‍ പുളകം പൂണ്ടു  
അധരപുടങ്ങളില്‍ പുഞ്ചിരിപ്പൂവുകള്‍ 
പ്രണയത്തിന്‍ മധു നിറച്ചു ...

Saturday, November 17, 2012

എന്നില്‍ വലയം ചെയ്യുന്ന
മൂകതയുടെ വല്‍മീകം ....
ഒരു തൂവല്‍ സ്പര്‍ശനത്തിനായ് 
കൊതിക്കുമ്പോള്‍ 
ശാന്തി കിട്ടാതലയുന്ന 
ആത്മാവിനെ പോലെ 
ചുറ്റിത്തിരിയുന്നു ..
വേ പഥു പൂണ്ടൊരു ഹൃദയം ...

Thursday, November 15, 2012

"മനസ്സുകള്‍ മണ്ഡല കാല പുണ്യത്തിലേക്ക് ..."
അയ്യനെ അറിയാന്‍ 
അഹമറി യാന്‍ 
വൃതമഹിമയില്‍ മല കയറി എത്തുന്ന 
സ്വാമി ഭക്തര്‍ക്ക്‌ ദര്‍ശന സുകൃ തത്തിന്റെ 
ഇരവു പകലുകള്‍ ...
ശരണ മന്ത്രങ്ങ ളുടെ കുളിരിലേ ക്കുണ രുന്ന 
മലയാളക്കരയാകെ വൃശ്ചികപ്പൊന്‍  പുലരിയുടെ 
വൃത ശുദ്ധിയില്‍ പവിത്രമാകട്ടെ ....!!!!

Monday, November 12, 2012

"ഐശ്വര്യ ത്തിന്‍റെ നിറ ദീപമായി ഇന്ന് ദീപാവലി "

***നന്മയുടെ വെളിച്ചമായ് 
ദീപാലങ്കാരമായ് 
പൂത്തിരിയും പടക്കവുമായ് 
മണ്ചെരാതുകളില്‍
ദീപക്കാഴ്ച്ചയുമായ്‌ 
നിറയട്ടെ മനസ്സുകളില്‍ നന്‍മ  വെളിച്ചം***

ദീപാവലി ആശംസകള്‍ !!!!!