2011.....last day of the year....!!!
മനസ്സ് കൊണ്ടൊരു മടക്കയാത്ര ...!!!
മഞ്ഞണിഞ്ഞ പ്രഭാതത്തില്‍
മഞ്ഞുത്തുള്ളികള്‍ ഈര്‍പ്പം അണിയുമ്പോള്‍
മരവിപ്പിക്കുന്ന ശൈത്യത്തിലും
മനസ്സില്‍ പ്രതീക്ഷകള്‍ മുളയ്ക്കുന്നു ...
മനസ്സ് പങ്കിട്ടവര്‍ ..നിമിഷങ്ങളെ
മറക്കുവാന്‍ ശ്രമിക്കുമ്പോഴും
മറക്കപ്പെടരുതെ എന്ന് സ്വാര്‍ത്ഥ
മനസ്സ് ആഗ്രഹിക്കുന്നു ...
മായയുടെ പിന്നാലെ പായുമ്പോഴും
മിന്നാമിനുങ്ങ് പോലെ അങ്ങിങ്ങ്
മിന്നിത്തെളിയുന്ന പ്രകാശം
മനസ്സിനെ സാന്ത്വനിപ്പിക്കുന്നു
മരിച്ചിട്ടും മരിക്കാതെ
മറ്റു സഹോദരങ്ങളിലൂടെ
മറുജന്മം നേടിയ അരുണും സ്വര്‍ണയും
മരണം പുല്കുന്നതിനു മുന്‍പ്
മനുഷ്യായുസ്സുകള്ക്ക് ജീവന് നല്കിയ വിനീതയും രമ്യയും
മനസ്സില്‍ സ്ഥാനം പിടിക്കുന്നു ..
മാനം ഹനിച്ചവളെ വഴിയിലുപേക്ഷിച്ച്
മാര്‍ജാരനെപ്പോലെ നടന്നു നീങ്ങിയ
മനുഷ്യപിശാചിനെയും
മറുവാക്കു പറയുവാന്‍ ത്രാണിയില്ലാതെ
മനുഷ്യ പ്രേതമായി മരണവുമായി
മല്ലിടുന്ന മകളുടെ മാനം ..
മനസ്സില്‍ കാരിരുംബുകള് നിറയ്ക്കുന്നു ...
മലിനതയും മലവെള്ളവും
മനസ്സിന്നകത്ത് മാറാല കെട്ടുമ്പോള്‍
മന:സാക്ഷി മരിക്കാത്ത നാടിനു വേണ്ടി
മനുഷ്യ ചങ്ങലകള്‍ ഉയര്‍ന്നുവെങ്കില്‍?
മനസ്സ് കൊണ്ടൊരു മടക്കയാത്ര ...!!!
മഞ്ഞണിഞ്ഞ പ്രഭാതത്തില്‍
മഞ്ഞുത്തുള്ളികള്‍ ഈര്‍പ്പം അണിയുമ്പോള്‍
മരവിപ്പിക്കുന്ന ശൈത്യത്തിലും
മനസ്സില്‍ പ്രതീക്ഷകള്‍ മുളയ്ക്കുന്നു ...
മനസ്സ് പങ്കിട്ടവര്‍ ..നിമിഷങ്ങളെ
മറക്കുവാന്‍ ശ്രമിക്കുമ്പോഴും
മറക്കപ്പെടരുതെ എന്ന് സ്വാര്‍ത്ഥ
മനസ്സ് ആഗ്രഹിക്കുന്നു ...
മായയുടെ പിന്നാലെ പായുമ്പോഴും
മിന്നാമിനുങ്ങ് പോലെ അങ്ങിങ്ങ്
മിന്നിത്തെളിയുന്ന പ്രകാശം
മനസ്സിനെ സാന്ത്വനിപ്പിക്കുന്നു
മരിച്ചിട്ടും മരിക്കാതെ
മറ്റു സഹോദരങ്ങളിലൂടെ
മറുജന്മം നേടിയ അരുണും സ്വര്‍ണയും
മരണം പുല്കുന്നതിനു മുന്‍പ്
മനുഷ്യായുസ്സുകള്ക്ക് ജീവന് നല്കിയ വിനീതയും രമ്യയും
മനസ്സില്‍ സ്ഥാനം പിടിക്കുന്നു ..
മാനം ഹനിച്ചവളെ വഴിയിലുപേക്ഷിച്ച്
മാര്‍ജാരനെപ്പോലെ നടന്നു നീങ്ങിയ
മനുഷ്യപിശാചിനെയും
മറുവാക്കു പറയുവാന്‍ ത്രാണിയില്ലാതെ
മനുഷ്യ പ്രേതമായി മരണവുമായി
മല്ലിടുന്ന മകളുടെ മാനം ..
മനസ്സില്‍ കാരിരുംബുകള് നിറയ്ക്കുന്നു ...
മലിനതയും മലവെള്ളവും
മനസ്സിന്നകത്ത് മാറാല കെട്ടുമ്പോള്‍
മന:സാക്ഷി മരിക്കാത്ത നാടിനു വേണ്ടി
മനുഷ്യ ചങ്ങലകള്‍ ഉയര്‍ന്നുവെങ്കില്‍?