പക്ഷികള്‍....
അനന്തമായ വിഹായസ്സില്‍ ഒറ്റയ്ക്കും കൂട്ടമായും ഊളിയിട്ടു നീങ്ങുന്ന
നയനമനോഹരമായ കാഴ്ച ..ഒരു ചിത്രകാരന്‍റെ പെന്‍സില്‍ സ്കെച് പോലെ..
എത്ര മനോഹരമായ ജീവിതം ...ബന്ധനങ്ങളുടെ കൂടുകളില്‍ നിന്നും അങ്ങകലങ്ങളിലേക്ക്
ഉയരങ്ങളില്‍...താഴ്വാരങ്ങളില്‍
ദൂര ദേശങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും സ്വതന്ത്രമായി വിഹരിക്കുന്ന
പറവകള്‍...നമ്മുടെ മനം കവരുന്നത്നോടൊപ്പം ചിലപ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുകയും
ചെയ്യാറുണ്ട് ...
സഹജീവികളോടുള്ള സ്നേഹം ...കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതികള്‍ ഒക്കെ ..നമുക്കും കണ്ടു പഠിക്കാം...
എന്നെ ഏറ്റവും ആകര്‍ഷിച്ച രണ്ടു പക്ഷികളാണ് ..tailor bird and penguin ...
തയ്യല്‍ക്കാരന്‍ പക്ഷി ..മുട്ടയിടാന്‍ തയാറെടുക്കുന്ന ഇണപ്പക്ഷിക്ക് വേണ്ടി വിവിധ തരം
കൂടുകള്‍ നിര്‍മിക്കും...പക്ഷെ ഇണപ്പക്ഷിക്ക് ഏതു കൂടാണോ ഇഷ്ടപ്പെടുന്നത് അതിലാവും
അവള്‍ മുട്ടയിടുക...ഇണയുടെ ഇഷ്ടത്തിന് വേണ്ടി വിവിധ തരം കൂടുകള്‍ നിര്‍മിക്കുന്ന
ഈ പക്ഷിയെ ആരാണ് ഇഷ്ടപ്പെടാത്തത് ...!!!
പെന്‍ഗ്വിന്‍ പക്ഷി പെണ്‍ പക്ഷിയുടെ ഗര്‍ഭ കാലത്തും മുട്ടയിട്ടതിനു ശേഷമുള്ള സമയത്തും
സംരക്ഷിക്കുന്നത് അത്ഭുതം ജനിപ്പിക്കും വിധത്തിലാണ്
മുട്ടയിട്ടതിനു ശേഷം ശരീര രക്ഷയ്ക്ക് വേണ്ടി വെള്ളത്തിനടിയിലേക്ക് പോകുന്ന പെണ്‍ പക്ഷി...മുട്ട ആരും
പൊട്ടിക്കാതെ കാത്തിരുന്നു സൂക്ഷിക്കുന്ന ആണ്‍ പക്ഷി ...വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളെ
ആഹാരം കൊടുക്കുക ...ഒരു വിധം വലുതായി എന്ന് തോന്നുമ്പോള്‍ അവരുടെ പൂര്‍ണ സുരക്ഷയ്ക്ക് വേണ്ടി
ക്രെച്ചില്‍ വിടുന്നവരെയുള്ള ഉത്തരവാദിത്വം മുഴുവന്‍ ആണ്‍ പക്ഷിയുടെത് ..എത്ര നല്ല സഹകരണം
ആണ് ഈ പക്ഷികള്‍ കാഴ്ച വയ്ക്കുന്നത് ...പ്രകൃതി കനിഞ്ഞു നല്‍കിയ ഈ വരദാനം
മനോഹരമായി അവര്‍ സംരക്ഷിച്ചു വരുന്നു ...
ഈ പക്ഷികളില്‍ നിന്നും നമുക്കും പലതു പഠിച്ചുകൂടെ?
No comments:
Post a Comment