നിമിഷ കവിതകള്‍ ഒഴുകുന്നു ആല്‍ത്തറയില്‍
അരക്കൈ നോക്കാന്‍ കവികള്‍ തയാര്‍
പഴയതും പുതിയതുമായി ...
കവികള്‍ കൊടും പോരിലാണ് ..ചിലര്‍
കടമെടുക്കുന്നു ഗിരീഷിന്‍റെ
കദനം നിറഞ്ഞ അക്ഷരമുത്തുകള്‍....
പൂര്‍ണവിരാമം എവിടിടും എന്നറിയാതെ
മുന്നോട്ട് പോകുന്ന കവിതാശ്രുംഖലയ്ക്ക്
ദീര്‍ഘായുസ്സ് നേരുന്നു ...!!!
നിമിഷ നേരത്തേക്ക് മാത്രമായി ഒതുങ്ങുന്ന
മനുഷ്യ ചങ്ങല പോലെ അല്പായുസ്സാകരുതെ
ബിജിലി സുജേഷിന്റെനിമിഷ കവിതാ സംരംഭം...!!!
No comments:
Post a Comment