ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് ഗാന രചനാ മത്സരം - 2013
അരയന്ന തോണിയൊന്നിൽ വിരുന്നുവന്നു
അറിയാത്ത കഥ പാടിഅരികത്തിരുന്നു മെല്ലെ
അരിമുല്ലപ്പൂവമ്പ് തൊടുത്തെറി ഞ്ഞു ...
അരിമുല്ലപ്പൂവമ്പ് തൊടുത്തെറി ഞ്ഞു ...
മഴവില്ലിന്നൊളി മിന്നുംമണിമന്ദഹാസത്തിൽ
മധുമാസചന്ദ്രിക തെളിഞ്ഞു കണ്ടു ...
മിഴികളിൽ വിടരുന്ന മോഹമലരിനുള്ളിൽ
മൌനാനുരാഗം നിറഞ്ഞു കണ്ടു ...
മൌനാനുരാഗം നിറഞ്ഞു കണ്ടു ...
(ആയിരം മോഹങ്ങൾ തൻ ആകാശ ഗംഗയിലെ ...)
ഇളകാത്ത തപസ്സുകൾ ഇളകിപ്പോയ് അദ്ദേഹത്തിന്നോളി -
മിന്നും പുഞ്ചിപ്പാലൊഴുകിയപ്പോൾ
ഇനിയെന്ന് വരുമെന്നു പറഞ്ഞില്ല കള്ളനെന്റെ
മനസ്സും കൊണ്ടകലത്തിൽ പറന്നു പോയി ....
മനസ്സും കൊണ്ടകലത്തിൽ പറന്നു പോയി ....
(ആയിരം മോഹങ്ങൾ തൻ ആകാശ ഗംഗയിലെ ...)
No comments:
Post a Comment