കത്തികള്‍ കത്തുകള്‍
കത്തിപ്പടരുന്നു
കത്തിരാഷ്ട്രീയത്തിന്‍
കപടനാടകങ്ങള്‍ ...
കത്തിയമരുന്ന കനലുകളില്‍
കരിന്തിരി കത്തിയ സ്വപ്‌നങ്ങള്‍
കാറ്റില്‍ പടരും നാളങ്ങളില്‍
കണ്ണീരില്‍ നനയുന്ന മാതൃത്വം
ക്വട്ടേഷന്‍ ടീമിന്‍ കരവിരുതില്‍
കളിപ്പാവയാകുന്ന കരവാളുകള്‍
കക്ഷി രാഷ്ട്രീയത്തിന്‍ കുത്തൊലിപ്പില്‍
കദനം നിറയ്ക്കുന്നു കാട്ടാളന്മാര്‍
No comments:
Post a Comment