"ഒതുക്കുകല്ലിറങ്ങുമെന്‍
ഓര്‍മ ച്ചു വടു കളില്‍
ഇന്നലെയുടെ ഇലകള്‍
ഞെരിഞ്ഞമരുമ്പോള്‍
അജ്ഞാതമായൊരു
നൊമ്പരം....
പിന്നിലടഞ്ഞൊരു
വാതിലിന്‍ പിറകില്‍
പിടയുന്ന മനസ്സിന്‍
ഗദ്ഗദം ...
വേറിട്ട വേനലിന്‍
വേഷപ്പകര്‍ ച്ചയില്‍
വീണു തകര്‍ന്നൊരു
വല്മീകമായ് ...
വൈകിയെത്തുന്ന
വര്‍ഷമേ ഘ ത്തിനായ്
വിലപിക്കുമെന്‍ മനം
വേഴാമ്പലായ്....
വെട്ടിപ്പിടിക്കുവാന്‍
ആശിച്ചതൊക്കെയും
വിധിയുടെ കൈകളില്‍
വിറങ്ങലിച്ചു ....
ഒപ്പം കൂട്ടുവാന്‍
മോഹിച്ചതൊക്കെ
ഒത്തിരി ദൂരത്തില്‍
നഷ്ടമായി ....
ശൂന്യതയാണ്
മുന്നിലെങ്കിലും
അനന്തമീ യാത്ര
തുടരുന്നു ...."
No comments:
Post a Comment