"സ്വച്ഛവും ശുദ്ധവുമായ കാറ്റ് ..
പുഞ്ചിരിക്കുന്ന പൂക്കളും
പാറി നടക്കുന്ന പൂമ്പാറ്റകളും ...
തെളിനീരുറവകളും ..അതിൽ
മുഖം നോക്കുന്ന പക്ഷിക്കൂട്ടങ്ങളും ..
നേർത്ത തണുപ്പ്..."..ഇതൊക്കെ ഭൂമിയുടെ മാത്രമല്ല നമ്മുടെയും
കൈമോശം വരാത്ത സ്വപ്നമാണ് ...
മനസ്സ് വച്ചാൽ യാഥാർധ്യമാവുന്ന
സ്വപനം .
നീറുന്ന നിളയും കരയുന്ന തീരവും ...
ഇലപ്പച്ച നിറമുള്ള ഭൂമിയെ സ്വപ്നം കാണുന്നു ...
ആ സ്വപ്നത്തിനു വേര് പടർത്തുക ...
കാലം നമ്മളോട് ആവശ്യപ്പെടുന്നത് അതാണ്....
തിരിച്ചെടുക്കേണ്ട തണലിനു വേണ്ടി ...
നമുക്കും നടാം ഒരു വൃക്ഷം ...
ഇന്ന് ലോക പരിസ്ഥിതി ദിനം!!!

No comments:
Post a Comment