കേരള പാണിനിയുടെ 150 -മത് ജന്മവാര്‍ഷികം ഇന്ന്....


കിടങ്ങന്നൂര്‍ ഓണന്തുരുത്തി പാട്യാല്‍ ഇല്ലം വാസുദേവന്‍
നമ്പൂതിരി ,ഭരണി തിരുനാള്‍ കുഞ്ഞിക്കാവ് തമ്പുരാട്ടി
എന്നിവരുടെ മകനായി ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തില്‍
1863 ഫെബ്രുവരി 20നു ജനിച്ച് "പ്രാസവാദ "ത്തിലൂടെ
സ്വന്തം അമ്മാവനെതിരെ സാഹിത്യ നഭസ്സില്‍ കൊമ്പ് കോര്‍ത്ത
എ .ആര്‍ .രാജരാജവര്‍മയുടെ ഓര്‍മ്മകള്‍ അദ്ദേഹം സ്ഥാപിച്ച
ശാരദ മന്ദിരത്തില്‍ ഇന്നും സജീവം ..
കൊച്ചപ്പന്‍ എന്ന് വാത്സല്യപ്പേരില്‍ അറിയപ്പെട്ടിരുന്ന എ.ആര്‍
സരസ്വതീദേവിയുടെ കടാക്ഷത്താലാണ് വിശ്വപ്രസിദ്ധന്‍ ആയതെന്നു
ചരിത്രം.ചെറുപ്പത്തില്‍ ശരിയായ രീതിയില്‍ സംസാരിക്കാന്‍
കഴിയാതിരുന്ന കൊച്ചപ്പനെ മാതാവ് പനച്ചിക്കാട് ദേവിക്ഷേത്രത്തില്‍
ഭജനമിരുത്തിയ ശേഷമാണ് കാവ്യ,സാഹിത്യ മേഖലകളില്‍ അഗാധമായ
ജ്ഞാനം നേടിയത് ..മലയാള ഭാഷയുടെ മനോഹാരിതയെക്കുറി ച്ചു
മലയാളികള്‍ക്ക് മനസ്സിലാക്കിത്തന്ന കേരളപാണിനീയം ,ഭാഷാ ഭൂഷണം ,
വൃത്തമഞ്ജരി തുടങ്ങിയ മഹത് ഗ്രന്ഥങ്ങള്‍ക്ക് പുറമേ ഭാഷാ മേഘദൂത്
ഭാഷാ കുമാരസംഭവം ,മലയാള ശാകുന്തളം ,മാളവികാഗ്നിമിത്രം ,ചാരുദത്തം
തുടങ്ങിയ സംസ്കൃത തര്‍ജമകളും മലയാളത്തിനു സമ്മാനിച്ചു...
1918 ജൂണ്‍ 18നു പനി ബാധിച്ചു എ.ആര്‍ കാലയവനികയ്ക്കുള്ളില്‍
മറയുമ്പോള്‍ സംസ്കൃതത്തില്‍ 29 മലയാളത്തില്‍ 50 ഗ്രന്ഥങ്ങള്‍ സമ്മാനിച്ചു
കഴിഞ്ഞിരുന്നു 1912ല്‍ രചിച്ച മലയ ശാകുന്തളത്തിന്‍റെ ശതാബ്ദി പതിപ്പ്
ഓ.എന്‍ .വി .കുറുപ്പിന്റെ ആമുഖത്തോടെ ഇന്ന് പുറത്തിറക്കുന്നു .. ..
No comments:
Post a Comment