Tuesday, June 26, 2012

"വെട്ടിയൊതുക്കിയ  മുളയിലകളെ 
തഴുകി  വരുന്ന  
ഇളം കാറ്റിന്‍ ഈണത്തിനു 
വശ്യതയാര്‍ന്നൊരു  ചാരുത...
സിരകളില്‍ നിറയും 
മധുരമാം  അനുഭൂതി  
മിഴികളില്‍ മോഹത്തിന്‍ 
മന്ദസ്മിതം ....
കൂകിപ്പിണങ്ങിയ കുയിലിന്‍ ചിറകടി 
കാറ്റിന്‍ മര്‍മരത്തില്‍ വിലീനമായി
ഈണവും  താളവും താരാട്ട്  പാടുന്ന 
ഈ  മുളം തണലില്‍ ....
ആ പാദസ്വനത്തിനായ് 
കാതോര്‍ക്കുമെന്‍ ഹൃദയം 
കുയിലിന്‍റെ പിന്നാലെ 
പായുന്നതെന്തേ?"
 

No comments:

Post a Comment