Tuesday, September 4, 2012

മുഖപടം നീക്കി
മന്ദസ്മിതം തൂകി 
മനോഹരി നീ
മുന്നിലെത്തി...
മതിമുഖീ നിന്‍റെ
മുല്ലപ്പൂവിന്‍
മണമുള്ള മുടിയില്‍ 
മൂവന്തിയുടെ ചുംബനം..

മുകിലിന്നുള്ളില്‍
മറഞ്ഞിരുന്നു നിന്നെ
മൌനമായ് പ്രണയിക്കും
മുഴുതിങ്കളിനും
മന്ത്രോച്ചാരണം ചൊല്ലും
മന്ദാനിലനും 
മന്ദാരപ്പൂവിന്റെ 
മൃദുലാളനം...







No comments:

Post a Comment