"തുടരുന്ന ഗുരുദക്ഷിണ ....!!!!"
കോളേജ് മാഗസിനില്‍ മലയാള വിഭാഗത്തിന് വേണ്ടി
ചെറുകഥ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് കണ്ടു
ഒന്ന് ശ്രമിച്ചാലോ എന്ന് കരുതി...എഴുതി...അതിനു കഥയാണോ
എന്നൊന്നും പറയാന്‍ കഴിയില്ല...എങ്കിലും മലയാള വിഭാഗം
മേധാവി പ്രൊഫസര്‍ .ബാഹുലേയന്‍ സാറിനെ കഥ ഏല്‍പ്പിച്ചു...
ആദ്യ വര്‍ഷ വിദ്യാര്‍ഥിനി ആയതിനാല്‍ പ്രസിദ്ധീകരിക്കണമെന്നു
നിര്‍ബന്ധമൊന്നുമില്ല...അത് കൊണ്ട് തന്നെ കൂടുതലായി
ചിന്തിക്കാനും പോയില്ല...
ഉച്ച കഴിഞ്ഞുള്ള ആദ്യ പിരീഡ് സംസ്കൃതം ..
പഠിപ്പിക്കുന്ന കല്യാണി ടീച്ചറിനെ പേടിക്കാത്തവര്‍ ചുരുക്കമാണ്.
അവിവാഹിതയായ ആ ടീച്ചര്‍ ആയിരുന്നു അന്ന് വിമന്‍സ് ഹോസ്റ്റെലിലെ
മേട്രനും ...ഇടുപ്പില്‍ സാരിക്ക് മുകളിലൂടെ തൂക്കിയിട്ട താക്കോല്‍ കൂട്ടവും
തുമ്പു കെട്ടിയിട്ട നീണ്ട മുടിയും തീഷ്ണമായ കണ്ണുകളും വല്ലാത്ത ഭീതിയുളവാക്കിയിരുന്നു
അധികം സംസാരിക്കാത്ത പ്രകൃതം ..അവരുടെ പീരിയടില്‍ ക്ലാസ്സില്‍ ശ്മശാന മൂകതയാണ്...
പെണ്‍കുട്ടികളുടെ അടക്കിപ്പിടിച്ചുള്ള വര്‍ത്തമാനവും ചിരിയും ഒന്നും അവര്‍ക്കിഷ്ടമല്ല....
പൊതുവേ ഒരു പുരുഷ വിദ്വേഷി ആണെന്ന് വേണമെങ്കില്‍ പറയാം...അല്ലെങ്കില്‍
വനിതാ കോളേജില്‍ ഇത്ര കടും പിടുത്തം വേണോ?..കണ്ണടയുടെ മുകളിലൂടെ പുരികം ചുളിച്ചുള്ള
അവരുടെ നോട്ടം ..സഹിക്കാന്‍ കഴിയില്ല...
പതിവില്ലാതെ എന്നെ നോക്കി ചിരിക്കുന്ന കണ്ടപ്പോള്‍ ഞാന്‍ ചുറ്റും നോക്കി ..ഇവര്‍ക്ക് ഇന്നെന്തു പറ്റി?
"ലൈല" ടീച്ചര്‍ വിളിക്കുന്നുണ്ട്...ചെല്ല്...കിട്ടുന്നത് വാങ്ങിക്കോള്."..എന്നോട് സ്റ്റാഫ് റൂമില്‍ പോകാന്‍
പറഞ്ഞു ..."ഏതാണീ..ലൈല ടീച്ചര്‍ ?...ക്ലാസ്സ് തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇങ്ങനെയൊരു ടീച്ചറിനെ കുറിച്ച്
കേള്‍ക്കാനോ കാണാനോ കഴിഞ്ഞിട്ടില്ല...റൂമിന് വെളിയിലുള്ള നെല്ലിമരത്തിനു ചുവട്ടില്‍ നിന്നാലോചിച്ചു ...
എന്തിനായിരിക്കും എന്നെ അവര് വിളിക്കുന്നത്...റൂമിലേക്ക് പോവുകയായിരുന്ന "കേരള സംസ്കാരം "
പഠിപ്പിക്കുന്ന വത്സല ടീച്ചറിന്റെ കൂടെ ഞാനും അകത്തേക്ക് കയറി...
"ഇതാണോ വത്സലേ..എന്റെ കഥാകൃത്ത് ?"...ഒരു പരുക്കന്‍ ശബ്ദം...സ്ത്രീ ആണെന്ന് പറയില്ല സംസാരം
കേട്ടാല്‍...നല്ല പൊക്കമുള്ള അധികം മുടിയില്ലാത്ത ഒരു സ്ത്രീ...അടുത്തേക്ക് കയ്യാട്ടി വിളിച്ചു...
കണ്ടപ്പോഴേ ചെറിയൊരു ഭയം തോന്നി ..ഒരു പക്ഷെ ആകര്‍ഷണം തോന്നുന്ന ഒരു രൂപം പോലെ
എനിക്ക് തോന്നാഞ്ഞത് കൊണ്ടാവും...അവര്‍ പറഞ്ഞു തുടങ്ങി ...നമ്മള്‍ ആദ്യമല്ലേ ഇപ്പോള്‍
കാണുന്നത് ..അല്ലെ?...കുട്ടിയല്ലേ ഇതെഴുതിയത്? ..
"അതെ .. ടീച്ചര്‍"...
"പക്ഷെ ഈ കഥയില്‍ ഞാനെങ്ങനെ വന്നു...എന്നെ നീ കഥയിലൂടെ പരിചയപ്പെടുത്തിയില്ലേ ...
ദേ..ഇവരോട് ചോദിക്ക്...അവര്‍ പറയും ഈ കഥയിലെ നായിക ലൈലയാണെന്ന്...
ഞാന്‍ പറയാത്തത് നീ എഴുതി വച്ചില്ലേ കുട്ടീ ..ഇനി ഇവരുടെ മുന്നില്‍ എനിക്ക്
എന്താണൊരു മതിപ്പ് ...എല്ലാം നീ കൊളമാക്കിയില്ലേ "..ലൈല ടീച്ചറിന്റെ പരുക്കന്‍ ശബ്ദം
എന്നെ വല്ലാതെയാക്കി ...എനിക്ക് മനസ്സില്‍ തോന്നിയതല്ലേ ഞാന്‍ എഴുതിയത് (മനസ്സില്‍
പറഞ്ഞു )..ഇവരോട് എന്ത് പറയും? സോറി പറയണോ ...
ഒരു മാതിരി കരച്ചിലിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന എന്നെ നോക്കി എല്ലാവരും
പൊട്ടിച്ചിരിച്ചു ...
അന്ധാളിച്ചു നിന്ന എന്നെ അടുത്ത് വിളിച്ചു ചേര്‍ത്ത് നിര്‍ത്തി തോളില്‍ തട്ടി പറഞ്ഞു ...
"എഴുതിക്കോള് . ..ലൈല ടീച്ചറിന്റെ ഭാവുകങ്ങള്‍ ...ഈ അക്ഷരങ്ങള്‍ എനിക്കുള്ളതാണ് ...
സന്തോഷമായി ... പൊയ്ക്കോളൂ .."
സാമ്പ്രാജ്യം വെട്ടിപ്പിടിച്ച ജേതാവിന്റെ ഭാവമായിരുന്നു എനിക്കപ്പോള്‍ ...
ആദ്യമെഴുതിയ കഥയ്ക്ക് കിട്ടിയ അനുഗ്രഹം ...ആ കഥ പബ്ലിഷ് ചെയ്തു വന്നപ്പോള്‍ ...
എന്നെക്കാളും സന്തോഷം ടീച്ചറിനായിരുന്നു ...ആ ടീച്ചറിന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി
എന്നൊരു വിശേഷണവും എനിക്ക് തന്നു ...ഒരു കൊച്ചു പ്രണയ കഥയിലെ ദുരന്ത നായികയെ വരച്ചു
കാട്ടിയ എനിക്ക് ലൈല ടീച്ചറിന്റെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞു ...
നീണ്ട ഇടവേളയ്ക്കു ശേഷമാണ് വീണ്ടും എഴുതിത്തുടങ്ങിയത് ....പക്ഷെ എന്‍റെ തൂലികയില്‍ നിന്നും
വരുന്ന ഓരോ അക്ഷരങ്ങളും എന്‍റെ ലൈല ടീച്ചറിന് വേണ്ടിയുള്ളതാണ് ...ഇന്നും എന്‍റെ പ്രചോദനമായി
നില്‍ക്കുന്ന ആ ഹൃദയ സ്പര്‍ശം ഞാന്‍ ഓരോ നിമിഷവും അനുഭവിക്കുകയാണ്....!!!!
No comments:
Post a Comment