Monday, June 18, 2012


"വിട പറയും മുമ്പേ "

വിയര്‍പ്പിന്‍ മണം വിളയായി നിറയും 
വയലിന്‍ സുഗന്ധം വിട പറഞ്ഞു ...
വരമ്പില്‍ ഇരുന്നു വിയര്‍പ്പകറ്റും കര്‍ഷകന്‍റെ മോഹം 
വയ്ക്കോലിനിടയില്‍ മൌനം പൂണ്ടു ...

വരമ്പുകള്‍ ഇടിഞ്ഞമര്‍ന്നു..
വിളനിലങ്ങള്‍ വിതുമ്പി നിന്നു
വയലിന്‍ ഹൃദയം പതറി നിന്നു 
വിറപൂണ്ട നെഞ്ഞുമായി ഭൂമി തേങ്ങി ...

 ധര്‍ത്തി തന്‍ മാറില്‍ അമൃതു ചുരത്തും
വയലിന്‍ സമൃദ്ധി സ്വര്‍ണമണിയുമ്പോള്‍ 
വരിനെല്ല് കൊത്താന്‍ വിശപ്പകറ്റാന്‍ 
വരിവരിയായെത്തും വണ്ണാത്തി ക്കിളികള്‍ 

വിയര്‍പ്പിന്‍ മണം വരപ്രസാദമായി തിളങ്ങുമ്പോള്‍ 
വിളനിലം കണ്ടു സായൂജ്യമടയും
വിരിപ്പ് കൊയ്യും മാളോരുടെ ചുണ്ടില്‍ 
വിരിയും കൊയ്തുപാട്ടിന്‍ ശീലുകളില്‍ 
വരാനിരിക്കും നന്മയുടെ 
വര്‍ണങ്ങള്‍ നിറഞ്ഞ സ്വപ്‌നങ്ങള്‍ ....

വിടപറഞ്ഞ സമൃദ്ധിയുടെ ..
വിള്ളലുകള്‍ വീണ സ്വപ്നങ്ങളുടെ
വിതുമ്പും ഹൃദയം തേങ്ങി പറഞ്ഞു ...
വയലെവിടെ ..വരമ്പെവിടെ?



2 comments:

  1. വിതുമ്പും ഹൃദയം തേങ്ങി പറഞ്ഞു ...
    വയലെവിടെ ..വരമ്പെവിടെ?
    ഒരു തേങ്ങലും വിതുമ്പലുമായി ഓര്‍ക്കാം വല്ലപ്പോഴും ആ കൊയ്തുകാലം...!!!

    ReplyDelete