::::ഓര്‍മത്താളിലെ ഓണപ്പൂക്കളം ::::
ഓമനിക്കുമെന്നുമീ വര്‍ണപ്പൂക്കളം
മുല്ലപ്പൂമണം നിറഞ്ഞു നില്‍ക്കും
മുറ്റത്ത്തിന്‍ ഹൃദയമായ് ഈ പൂക്കളം
തുമ്പയും തെച്ചിയും മന്ദാരവും
ചന്തം ചെലുത്തുന്ന കാക്കപ്പൂവും
വര്‍ണ ക്കുടയായ് വിടരുമീ പൂക്കളം
വാനില്‍ വിരിഞ്ഞൊരു മഴവില്ല് പോല്‍
കൂട നിറയെ പൂക്കളുമായ്
മനം നിറയും ആവേശവുമായ്
തൊടിയിലാകെ പൂമ്പാറ്റ പോല്‍
ഓടി നടന്നു പൂക്കള്‍ നുള്ളി
പൂക്കളമൊരുക്കാന്‍ ചാണകം മെഴുകണം
അറപ്പാണ് എനിക്കാ ഗന്ധം അന്നുമിന്നും
വാടിയോരെന്‍ മുഖം കാണുവാനാകാതെ
കൂട്ടിനെത്തി അപ്പാപ്പന്‍ കളം മെഴുകി
സ്നേഹവാത്സല്യത്ത്തിന്‍ പൂക്കളം അങ്ങനെ
നക്ഷത്ര രൂപത്തില്‍ മിഴി തുറന്നു
പുതു മലരിന്‍ ശോഭയില്‍ തിളങ്ങും പൂക്കളം
നിരുപമ ഭംഗിയില്‍ പുളകം കൊണ്ടു
ചുണ്ടില്‍ തെളിഞ്ഞ ചിങ്ങ വെയില്‍ പൊന്നൊളി
ആഹ്ലാദത്തിന്‍ പൂത്തിരി തെളിച്ചു നിന്നു
പൂക്കളമൊരുക്കി ഞാന്‍ കൈ കൊട്ടിപ്പാടി
പൊന്‍ തിരുവോണത്തെ വരവേല്‍ക്കുവാന്‍
പൂവിളിയോടെ തിരുവോണം എത്തി
പുഞ്ചിരി പ്പാലോളി വിതറിയെങ്ങും
........................................................
തൊടി കടന്നെത്തിയ കാറ്റിന്റെ ഈണം
ശോകത്തിന്‍ രാഗം മൂളിയതെന്തേ
പൊട്ടിത്തകര്‍ന്ന വിപഞ്ചികയില്‍
നൊമ്പരത്തിന്‍ നാദം ഇടറുന്നതെന്തേ
ഓണപ്പൂക്കളം ഓര്‍മചിത്ര മാക്കി
ഓണസദ്യ ബാഷ്പ ബിന്ദു വാക്കി
ഓണത്തപ്പന് വിട പറഞ്ഞ് .അപ്പാപ്പന്‍
തിരുവോണ നാളില്‍ യാത്രയായി ...
ഇനിയും ഉണങ്ങാത്ത പൂക്കളത്തില്‍
അടുക്കളയില്‍ ഒരുങ്ങിയ സദ്യയില്‍
കനലായി എരിയുന്ന വാത്സല്യത്തില്‍
വിറപൂണ്ടു നിന്നൊരോണത്തിന്‍ നിലവിളി
കാതുകളിലിന്നും മുഴങ്ങുന്നു
ഓരോ ഓണവും ഓര്‍മത്താളില്‍
കത്തും കനലായ് നിലനില്‍ക്കുന്നു...!!!!
No comments:
Post a Comment