ഓണം നമുക്ക് നല്‍കുന്ന സന്ദേശം ....
അതൊരു നാശത്തിന്റെ വാക്കിലേക്ക് പോവുകയും
ചെയ്യുന്നത് കണ്ടപ്പോള്‍ തന്റെ പ്രിയപ്പെട്ട ഭക്തനെ അഹംഭാവത്തിന്റെ
വിപത്തില്‍ നിന്നും നിഗ്രഹരൂപേണ രക്ഷിക്കുകയാണ് വാമന രൂപം
പൂണ്ട മഹാവിഷ്ണു ...മഹാബലിയുടെ മനസ്സിലെ അഹം ഭാവത്തെ
ഇല്ലായ്മ ചെയ്തു പതിനാലു ലോകവും ആദരിക്കുന്ന പദവിയില്‍
എത്തിക്കുകയും സംരക്ഷിക്കുകയും ആയിരുന്നു വിഷ്ണു ചെയ്തത് ..
തിരുവോണം നല്‍കുന്ന സന്ദേശം ..മനുഷ്യന്‍ അഹംഭാവം വെടിയുക ...എന്നതാണ്.
ഓണം എല്ലാവരും ഒന്നുപോലെ ആഘോഷിക്കുമ്പോഴാണ് മതമൈത്രിക്ക്
തൂക്കം കൂടുന്നത് ..മലയാളി എവിടെയുണ്ടായാലും അവിടെ ഓണം
ഉണ്ടായിരിക്കും .ഓര്‍മകളുടെ മധുര കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന
ഓണം എന്ന പവിത്രമായ അനുഭൂതിയെ സ്നേഹപൂര്‍വ്വം ഹൃദയത്തോട്
ചേര്‍ത്ത് പിടിക്കാം ...!!!
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!!!!!
No comments:
Post a Comment