"ഓണം ...പൂക്കളുടെ പുണ്യ കാലം
റംസാന്‍ ...പുണ്യങ്ങളുടെ പൂക്കാലം
ഓര്‍മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന അനുഭൂതികളുടെ വര്‍ണപ്പൂക്കളം
അതാണ് മലയാളികളുടെ ഓണം .പുന്നെല്ലിന്റെ പൂരവും പുളകങ്ങളുടെ
പൂവിളിയുമായി ഊഞ്ഞാലാടിയെത്തുന്ന കാറ്റും തിരുവോണ ചിങ്ങപ്പുലരിയെ
പൂക്കളുടെ പൊന്നണിയിക്കുന്നു .പൂമുഖങ്ങളെ മനോഹരമാക്കുന്ന അത്തപ്പൂക്കളങ്ങള്‍...
തുമ്പയും തെച്ചിയും മന്ദാരവും കാക്കപ്പൂവും ജെമന്തിയും പൂക്കളണിഞ്ഞു സുരസുന്ദരിയായി
പുഞ്ചിരിച്ചു നില്‍ക്കുന്ന നവവധുവിനെ പോലെ ഭൂമിദേവി ഓണത്തെ പൂക്കളുടെ
പുണ്യകാലമാക്കുന്നു.അത്തം മുറ്റത്ത് പൂക്കളം തീര്‍ത്തു ..ചുറ്റും മങ്കമാര്‍ കൈ കൊട്ടിപ്പാടി
മാവേലി മന്നനെ സ്വാഗത മോതി എതിരേല്ക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഓരോ പൂവും
പുണ്യം നേടുകയാണ്...ഭഗവാന്‍റെ തൃ പ്പാദത്തില്‍ സായൂജ്യം തേടുകയാണ്...
പൂക്കളുടെ പുണ്യ കാലമായി ..ഓണം ...
ആത്മാര്‍ഥ വും ദൈവ സന്നിധിയില്‍ സ്വീകാര്യവുമായ പശ്ചാത്താപത്തിലൂടെ
പാപമോചിതരാകാന്‍ മനുഷ്യര്‍ക്ക് ലഭിക്കുന്ന കനകാവസരമാണ് റംസാന്‍ .
മനുഷ്യന്‍റെ ആത്മീയ ചൈതന്യത്തെ ദേഹസ്ച്ചയുടെ സ്വാധീനത്തില്‍ നിന്നും മോചനം നേടാന്‍
ആകും എന്നതാണ് റംസാന്‍ പുണ്യം...വിശ്വാസികളോട് നല്ല മനസ്സോടെ ദാനം ചെയ്യാനും
സത്യത്തിനൊപ്പം നിലകൊള്ളാനും.പരിഹാസം പാടില്ലെന്നും പരദൂഷണം വലിയ ദ്രോഹ
മാണെന്നും ഓര്‍മപ്പെടുത്തുന്ന പുണ്യ കാലമാണ് റംസാന്‍.പരിഹാസം ..അവഹേളനം
തുടങ്ങിയ ദുസ്വഭാവങ്ങളോട് വിട ചൊല്ലാനുള്ള പ്രതിജ്ഞ എടുക്കാന്‍ മികച്ച അവസര
മാന് റംസാന്‍ .ജന്മം നല്‍കിയ മാതാവും ജീവിതസാഹ ചര്യങ്ങള്‍ ഒരുക്കിയ പിതാവും
ഭാരമല്ല എന്നും അവരോടുള്ള ബാധ്യത നിര്‍വഹിക്കണം എന്നും നിര്‍വചിക്കുന്ന
റംസാനില്‍ വിശ്വാസികള്‍ ആരാധനയില്‍ മുഴുകി ജീവിക്കുന്ന കാലമാണ്....നരക മുക്തിയുടെയും
സ്വര്‍ഗ്ഗ പ്രവേശത്തിന്റെയും ദിനങ്ങളുടെ പുണ്യകാലം ...
തീര്‍ച്ചയായും റംസാന്‍ ...പുണ്യങ്ങളുടെ പൂക്കാലം തന്നെയാണ്.
No comments:
Post a Comment