സന്ധ്യയുടെ നിഴല്‍ ഗ്രസിച്ച ഇടനാഴിയില്‍
മിന്നിമറയുന്ന മിന്നാമിനുങ്ങുകള്‍ ...
മങ്ങിയും തെളിഞ്ഞും പതുങ്ങി നില്‍ക്കുന്ന
രാത്രിയുടെ പ്രതീക്ഷ പോലെ...
വീശിയടിക്കുന്ന ഇളം കാറ്റില്‍
വിടരും മുല്ലയുടെ പരിമളം
സന്ധ്യയുടെ തുടുത്ത കവിളില്‍
കാറ്റിന്‍റെ ചുടുചുംബനം ....
ഇടനെഞ്ഞിലുയരും മധുര സ്മരണകളില്‍
ഇന്നിന്‍റെ സ്വപ്നം ഇണ ചേരുമ്പോള്‍
ഇമ ചിമ്മിയ സന്ധ്യയുടെ നേര്‍ത്ത പാദസ്വനം
ഇടനാഴിയില്‍ വിലീനമായി ....!!!
No comments:
Post a Comment