ഇന്ന് നവരാത്രി ആരംഭം ...
നവരൂപത്തിലുള്ള ദേവിയുടെ ചൈതന്യം ..ഊര്‍ജം
ആവാഹിക്കുന്ന ..അനുഗ്രഹിക്കുന്ന ദിനങ്ങള്‍ ...
ഈ പ്രപഞ്ചത്തിന്റെ ആധാരമായ ദേവിയുടെ ചൈതന്യം ..
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന പുണ്യമുഹൂര്‍ത്തങ്ങള്‍
ദേവി..ത്രിശൂലധാരിണിയായല്ല ..ഒരു ശക്തിയായി
ഊര്‍ജമായി..ദിവ്യമായ വെളിപ്പെടലായി നമ്മില്‍ നിറയുന്നു ..
നവരാത്രി...ഒരാഘോഷമാണ്
മനുഷ്യന്‍റെ ആന്തരിക ശക്തികളുടെ , അനശ്വര ഭാവങ്ങളുടെ
ഉത്സവമാണ് ..ഈ ശക്തിയുടെ പ്രഭാവത്തില്‍ ഏതസുരനും നിഷ്പ്രഭരാകുന്നു
"നവ" പുതിയത് എന്ന് കൂടി കൂടി അര്‍ത്ഥമുണ്ട്
ഒന്‍പതു പുതിയ രാത്രികള്‍
പ്രപഞ്ച ദര്‍ശനത്തിനു മുന്‍പിലെ ഒന്‍പതു മാസങ്ങള്‍
ഒന്‍പതു ദിനങ്ങള്‍...നമ്മുടെ ഉത്ഭവ സ്ഥാനങ്ങളിലേക്ക്
ആദ്യകാരണങ്ങളിലേക്ക് തിരിച്ചു പോകുന്ന ദിനങ്ങള്‍...
പൂജകള്‍..പ്രാര്‍ഥനകള്‍ .ധ്യാനം,നിശബ്ദത ,അറിവ്....
ഓരോ ദിനങ്ങള്‍ക്കും ആചാരപ്രകാരം നടത്തുന്ന പ്രത്യേക പൂജകള്‍ ..
നവരാത്രി ദിനങ്ങളില്‍ ആളുകള്‍ ഉപവാസം അനുഷ്ഠിക്കുന്നു...
"ഉപവാസം" എന്നാല്‍ ..'sitting close' to the self, the Master, the Divine...
നമ്മള്‍ നമ്മോടു തന്നെ ചേര്‍ന്നിരിക്കുന്ന പരമാനന്ദ മുഹൂര്‍ത്തം
ആ സ്വര്‍ഗീയസുഖത്തില്‍ വിശപ്പും ദാഹവും അറിയില്ല ..
ഭഗവാനെ തൃ പ്തിപ്പെടുത്തുന്നതിനു വേണ്ടി വൃതത്തിന്റെ ആവശ്യമില്ല
മനസ്സും ശരീരവും ശുദ്ധമായിരുന്നാല്‍ മതി ..
ഈ പുണ്യദിന ങ്ങളുടെ പരിശുദ്ധിയില്‍
ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക്
ദിവ്യപ്രകാശം പകരട്ടെ ...
പുതുമയുടെ "നവ"ചൈതന്യം നിറയട്ടെ
നവരാത്രി ആശംസകള്‍ ..!!!!

No comments:
Post a Comment