"കല്ലെടുക്കുന്ന തുമ്പികള്‍"
കളിവീണ മീട്ടണം കൈകൊട്ടിപ്പാട ണം
കടംകഥ ചൊല്ലണം കിലുകിലെ ചിരിക്കണം
കാറ്റിനോടെനിക്കു കിന്നാരം ചൊല്ലണം
കടലാസ്സു പൂവായി ചാഞ്ചാടണം
പൂമ്പാറ്റ യായെനിക്ക് മൂളിപ്പറക്കണം
സ്വപ്നത്ത്തിന്നൂഞ്ഞാലില്‍ ആടിത്തിമര്‍ക്കണം
കണ്ണുകള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം
കൂട്ടുകാരോടൊത്തു പങ്കിടണം ...പക്ഷെ
കാറ്റില്‍ പറക്കും കരിയിലയായി ഞാന്‍
കരിമ്പിന്‍ ചണ്ടിപോല്‍ എറിയപ്പെട്ടു
ഹരിശ്രീ കുറിക്കുവാന്‍ മോഹിച്ച കൈകളില്‍
കാലം കതിനകള്‍ നിറച്ചു സന്തോഷിച്ചു
കണ്ണീര്‍ വരണ്ട കണ്ണുകളില്‍ എന്‍റെ
സ്വപ്നങ്ങളെല്ലാം കരിമരുന്നായ്...
ചിറകറ്റു വീണോരെന്‍ മോഹങ്ങളൊക്കെ
കത്തും വിശപ്പില്‍ ചാരമായി
നൊന്ത മാതൃ ത്വവും വാത്സല്യവും
വിശപ്പിന്‍ വിറപൂണ്ടു തകര്‍ന്നു നില്‍ക്കെ
കല്ലെടുക്കുവാന്‍ വിധിച്ചൊരു തുമ്പിയായ്
കല്ലിനെപ്പോലെ നില്‍ക്കുന്നു നിശ്ചലം ...!!!
This comment has been removed by the author.
ReplyDelete