"പ്രണയം ...പൂവിടുമോ?"
ഇലഞ്ഞി പ്പൂവിന്‍ ഗന്ധം നിന്നെ തഴുകുമ്പോള്‍
ഇലയനക്കം അറിയിക്കാതെ ഞാന്‍ ചാരെ നിന്നു
നിന്നെ പുണരുന്ന തളിരിളം കാറ്റില്‍
എന്‍ ചുടുനിശ്വാസം ലയിച്ചിരുന്നു
നിന്‍റെ മിഴികളില്‍ തിളങ്ങും സ്വപ്നങ്ങളില്‍
എന്‍റെ പ്രണയം ചിറകു വിരിച്ചിരുന്നു
ഇതുവരെയും പറയാതെ മനസ്സില്‍ ഒതുക്കി
ഇത്രയും നാള്‍ ഞാന്‍ കാത്തിരുന്നു ...
എന്‍റെ പ്രണയം ഒരു കവചമായി നിന്നെ
പൊതിയുമ്പോഴും പ്രിയനേ നീയെന്‍
പ്രണയത്തിന്‍ കവിതകള്‍ വിരിയും മിഴിയിലെ
മൃദുല വികാരം എന്തെ അറിഞ്ഞില്ല..!!!
സൂര്യനെ പ്രേമിച്ച പുല്‍ക്കൊടിയുടെ
ഹൃദയത്തിന്‍ വ്യഥ പോല്‍ എന്‍റെ പ്രേമം
പൂവണിയാതെ മണ്ണില്‍ അടിഞ്ഞിടുമോ? അതോ
സൂര്യകാന്തിയെ പോലെ അഭിമുഖിയാകുമോ?
ആല്‍ത്തറ കവിത വിഷയം .."പ്രണയം"

No comments:
Post a Comment