Monday, February 20, 2012


ഇന്നത്തെ ചിന്താവിഷയം ..!!!

പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തിന്‍റെ ഭാഗമാണ്.
ആര്‍ക്കും അവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാവുന്നതല്ല .
അവയുടെ രൂപവും ഭാവവും വ്യത്യസ്തമായിരിക്കുന്നു 
എന്നു മാത്രം.
നമ്മുടെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നമ്മുടെ നന്മയ്ക്കായി 
ദൈവം എപ്രകാരമാണ് രൂപാന്തരപ്പെടുത്തുക ...
1.To Direct You .....ശരിയായ ദിശാബോധം വരുത്തുവാന്‍ ...
2.To Inspect You ...ആത്മ ശോധന നടത്തുവാന്‍ ...
3.To Correct You...തിരുത്തല്‍ വരുത്തുവാന്‍ .....
4.To Protect You...സംരക്ഷണം നല്‍കുവാന്‍ ......
5.To Perfect You...ഔന്നത്യത്തിലേക്കുയരാന്‍... 

മറ്റുള്ളവരുടെ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും സഹതാപം 
കാണിക്കുവാനും, അഹന്തയിലുംസ്വയത്തിലും ഊന്നിയുള്ള   
ജീവിതത്തില്‍ നിന്നും മോചനം നേടുവാനും ദൈവം മാത്രമാണ് 
നമ്മുടെ പരമമായ ആശ്രയവും ആശ്വസവുമെന്നു തിരിച്ചരിയുവാനുമെല്ലാം 
പ്രതിസന്ധികള്‍ നമ്മെ പ്രാപ്തരാക്കുന്നു .  നേരിട്ട ദുരന്തങ്ങളും 
രോഗത്തിന്‍റെ കടന്നാക്രമണങ്ങളുംവേര്‍പാടിന്റെ തീവ്രവേദനയും 
സാമ്പത്തിക പ്രതിസന്ധികളും ഒക്കെയാണ് തന്നെ വിശ്വാസ ജീവിതത്തില്‍ 
ശക്തിപ്പെടുത്തിയത് എന്നും സാക്ഷിക്കുവാന്‍ പലര്‍ക്കും കഴിയും .
ദൈവം നമ്മുടെ സ്വഭാവത്തെയാണ്‌ നോക്കുന്നത് .നമ്മുടെ സ്വഭാവവും 
ദൈവത്തോടുള്ള നമ്മുടെ ബന്ധവും മാത്രമേ നന്മയിലേക്കും നിത്യതയിലേക്കും
നമ്മെ നയിക്കൂ ..!!!!



No comments:

Post a Comment