കണ്‍ കണ്ട ദൈവത്തെ
കണ്‍ പൂട്ടി ധ്യാനിക്കെ
കവിളിനെ നനച്ച്ചെത്തി
കണ്ണുനീര്‍ മുത്തുകള്‍ ...
കണ്ട സ്വപ്‌നങ്ങള്‍ തകര്‍ന്നതാണോ?
കാണും കനവുകള്‍ കവര്‍ന്നതാണോ?
കാല ചക്രത്തില്‍ ഉലയുമെന്‍ ജീവിതം
കണ്ടില്ലെന്നു നടിക്കയാണോ?
കാട്ടിലയക്കപ്പെട്ട സീതയായി
കണ്ണീരില്‍ അലിഞ്ഞ ഊര്മിലയായി
കൌരവ സഭയിലെ കൃഷ്ണയായി
കാലാന്തരങ്ങളായി ഞാന്‍ കരയുന്നു
കൌമാര സ്വപ്‌നങ്ങള്‍ കവര്‍ന്നെടുക്കും
കാമം നിറഞ്ഞ കണ്ണുകളെ .....നിങ്ങള്‍
കാണുകില്ലേ കരളലിയും രോദനം ...എങ്കില്‍
കണ്ണുകളെ നിന്‍റെ കാഴ്ച ഞാനെടുക്കുന്നു ..!!!!
No comments:
Post a Comment