Tuesday, December 13, 2011

"നിശബ്ദതയുടെ തേങ്ങല്‍ !!!"

നിശബ്ദയായിരുന്നു അവള്‍ 
നിര്‍ന്നിമേഷയായിരുന്നു
നിറയുന്ന നീള്‍മിഴികളില്‍
നിര്‍വികാരത എന്തെ തളം കെട്ടി

നിന്‍റെ നിരകതിരിന്‍ ലാവണ്യം 
നിശീധിനിയില്‍ തിളങ്ങവേ 
നിശാചരന്‍ തന്‍ കരാളഹസ്തം
നിണമായി നിന്നില്‍ ഒഴുകിയോ?

നിലാവിന്‍റെ നിശബ്ദതയില്‍ 
നിശീഥിനി തന്‍ നിഗൂഡതയില്‍
നിന്‍റെ തേങ്ങല്‍ നിശബ്ദമായ് അലിഞ്ഞുവോ? 
നിശാഗന്ധിയെപോലെ നീ ഒതുങ്ങിയോ?

No comments:

Post a Comment