Monday, December 12, 2011

"അശ്രുപൂജ"

"അശ്രുപൂജ"

നിറഞ്ഞു പോയി കണ്ണുകള്‍
വിതുംബലായി ഗദ്ഗദം
തകര്‍ന്നുപോയി മാനസം
കടന്നു പോയി പൊന്‍ മകന്‍

ശൂന്യമായി വീഥികള്‍
മൂകമായി രാവുകള്‍
യാത്രയായി പൊന്‍ മകന്‍
ഓര്‍മയായി..നിന്‍ മുഖം

ത്യജിച്ചു നിന്‍റെ ജീവിതം
സ്വദേശ സേവനത്തിനായി 
മരിച്ചു നീ പുനര്‍ജനിച്ചു
മനുഷ്യ മാനസങ്ങളില്‍

ജ്വലിച്ച നിന്‍റെ ജീവനെ
ഹനിച്ചു ഹീന ഭാവന
നമിച്ചു നിന്‍റെ ധീരത
വന്ദ്യ ശ്രേഷ്ഠ ഭാരതം

ത്രസിച്ചു എന്‍റെ മാറിടം
ഗ്രഹിച്ചു നിന്‍റെ ഭാവന
ജ്വലിക്കുമെന്നും എന്‍റെയുള്ളില്‍
ദീപമായി സര്‍വദാ ...!!!



No comments:

Post a Comment