മോഹങ്ങള്‍ മയങ്ങും
മാനത്തിന്‍ സൌന്ദര്യം
മഴവില്ലിന്‍ അഴകായി
മനസ്സിനെ മയക്കുമ്പോള്‍
മൃദുസ്മേര വദന ഞാന്‍
മന്ദഹസിക്കുമ്പോള്‍
മഴവില്ലിന്‍ മനോഹാരിതയെ
മഴമേഘങ്ങള്‍ മുത്തമിടുമ്പോള്‍
മദാലസയാം മണ്ണിന്‍ സുഗന്ധം
മന്ദമാരുതന്‍ മുകരുമ്പോള്‍
മനസ്സിന്‍ നിലവറകള്‍
മറവി തന്‍ മാറാല നീക്കി
മുഘ്ധമാം ബിംബങ്ങള്‍
മുഖം മിനുക്കുമ്പോള്‍
മൂക ബിംബങ്ങളെ ..നിങ്ങളെന്‍
മനസ്സില്‍ മങ്ങാതെ പടര്‍ന്നിറങ്ങുമ്പോള്‍
മഴമേഘങ്ങളെ മന്ദമന്ദം എന്‍
മിഴിനീരില്‍ ഒഴുകിയിറങ്ങു
മൃദു മേനിയെ തഴുകിയെന്‍
മനസ്സിലേക്ക് പെയ്തിറങ്ങൂ..
No comments:
Post a Comment