"മഞ്ഞിന്‍റെ മന്ദഹാസം"
മഞ്ഞിന്‍ കണങ്ങളില്‍ സൂര്യന്‍
മഴവില്ലിന്‍ ശോഭ പകരുമ്പോള്‍
മഞ്ഞു തുള്ളി തന്‍ കവിളില്‍ വിരിയും
മഞ്ജിമ യ്ക്ക് മണവാട്ടി തന്‍ നാണം ..
മനം മയങ്ങും മധുരിമയില്‍
മൃദു ഗാത്രം മനോജ്ഞ മാകുമ്പോള്‍
മന്ദാകിനിയെ തഴുകി എത്തും
മന്ദ മാരുതന്‍ മന്ദ ഹസിക്കുമ്പോള്‍
മരീചി തന്‍ സ്പര്‍ശത്താല്‍
മന്ദാക്ഷയാം മഞ്ഞിന്‍ തുള്ളികള്‍
മന്ദ ഗതിയില്‍ മന്നിട
ത്തില്‍
മെല്ലെ മയങ്ങി വീഴുമ്പോള്‍ ...
മഞ്ഞില്‍ വിരിയുന്ന പൂവുകളും
മലരണിയുന്ന മലയജവും
മരമരം ഉതിര്‍ക്കും മലര്‍വാടിയും
മഞ്ഞിന്‍റെ കുളിര്‍മയില്‍ മന്ദഹസിക്കുന്നു ...!!!
No comments:
Post a Comment