ഭാവങ്ങള്‍ ..ഭാവനകള്‍
ഭാവ സാന്ദ്രമാം അനുഭൂതി തന്‍
ഭവ്യ സുന്ദര ശുഭാരംഭം
ഭാഗ്യ ദേവത തന്‍ അനുഗ്രഹം ....
ഭവ സാഗരത്തില്‍ ഒരു അണുവായ എന്‍
ഭാവന ക്ഷണ നേരം ഉള്‍ക്കൊള്ളുവാന്‍
ഭാവഭേദ തീഷ്ണമാം ശബ്ദവേദിയില്‍
ഭയ ഭക്തിയോടെ ഞാന്‍ കൈ കൂപ്പുന്നു ...
ഭയത്തിന്‍ ഭീഷണ ഹസ്തങ്ങള്‍
ഭീമാകാര രൂപം ധരിക്കുമ്പോള്‍
ഭഗ്ന ഹൃദയയായ് ഭാവുകയായ്
ഭാരത സ്ത്രീ തന്‍ ഭാവ ശുദ്ധി
ഭാഗ്യ നിര്‍ഭാഗ്യ തുലാസ്സില്‍ ആടുമ്പോള്‍
ഭ്രമിതയായ് നില്‍ക്കുമെന്‍ ഭാവനയില്‍
ഭൂത വര്‍ത്തമാന ഭവിഷ്യ വാണികള്‍
ഭ്രമര മര്‍മരം ഉതിര്‍ക്കുമ്പോള്‍ ....
ഭാവ ഭക്തി തന്‍ ഭവ്യ ഭണ്ടാരത്തില്‍
ഭാസ്കര ബിംബത്തിന്‍ ചൈതന്യം
ഭാസുരമായോരെന്‍ ജീവിതത്തില്‍
ഭാവ ഭംഗിക്ക് അണി ചെര്‍ന്നിടുമോ?
ഭാവ സാന്ദ്രമാം അനുഭൂതി തന്‍
ഭവ്യ സുന്ദര ശുഭാരംഭം
ഭാഗ്യ ദേവത തന്‍ അനുഗ്രഹം ....
ഭവ സാഗരത്തില്‍ ഒരു അണുവായ എന്‍
ഭാവന ക്ഷണ നേരം ഉള്‍ക്കൊള്ളുവാന്‍
ഭാവഭേദ തീഷ്ണമാം ശബ്ദവേദിയില്‍
ഭയ ഭക്തിയോടെ ഞാന്‍ കൈ കൂപ്പുന്നു ...
ഭയത്തിന്‍ ഭീഷണ ഹസ്തങ്ങള്‍
ഭീമാകാര രൂപം ധരിക്കുമ്പോള്‍
ഭഗ്ന ഹൃദയയായ് ഭാവുകയായ്
ഭാരത സ്ത്രീ തന്‍ ഭാവ ശുദ്ധി
ഭാഗ്യ നിര്‍ഭാഗ്യ തുലാസ്സില്‍ ആടുമ്പോള്‍
ഭ്രമിതയായ് നില്‍ക്കുമെന്‍ ഭാവനയില്‍
ഭൂത വര്‍ത്തമാന ഭവിഷ്യ വാണികള്‍
ഭ്രമര മര്‍മരം ഉതിര്‍ക്കുമ്പോള്‍ ....
ഭാവ ഭക്തി തന്‍ ഭവ്യ ഭണ്ടാരത്തില്‍
ഭാസ്കര ബിംബത്തിന്‍ ചൈതന്യം
ഭാസുരമായോരെന്‍ ജീവിതത്തില്‍
ഭാവ ഭംഗിക്ക് അണി ചെര്‍ന്നിടുമോ?
No comments:
Post a Comment