Saturday, December 10, 2011

ഉത്തരമില്ലാത്ത ചോദ്യം

ഇന്നലെ ..എന്തുകൊണ്ടോ.. ഉറങ്ങാന്‍ കഴിഞ്ഞില്ല
ഒരു ചോദ്യം... ഉത്തരം കിട്ടാതെ അലയുന്നു ...
ശാന്തി കിട്ടാതലയുന്ന... ആത്മാവിനെ പോലെ ...
കുഞ്ഞനിയനോട് ചോദിച്ചു .".നീ എന്താ ഈ മുകളിലേക്ക് നോക്കുന്നേ?"
"ഞാന്‍ ആത്മാക്കളെ കാണുകയാണ് ."..
"നിനക്ക് കാണാന്‍ കഴിയുമോ?..ആത്മാക്കളെ ."..
"ഹും ...കഴിയും ..അവരെന്നോട് സംസാരിക്കുന്നു ചേച്ചി ..".


"എന്തു സംസാരിക്കുന്നു ?.".
"അവരുടെ മരണത്തെ കുറിച്ച് പറയുന്നു ...നഷ്ടപ്പെട്ട ജീവിതം ...അവരുടെ സ്വപ്‌നങ്ങള്‍
ആഗ്രഹങ്ങള്‍...മുറിഞ്ഞു പോയ ബന്ധങ്ങള്‍ ..എല്ലാം ..പറയുന്നു .."
ഈ കുട്ടിക്ക് എന്താ പറ്റിയത് ..ഞാന്‍ ആലോചിച്ചു..
"അവര്‍ നമ്മളെക്കാള്‍ കൂടുതല്‍ കാണുമോ?"...
"ചിലപ്പോള്‍ കൂടുതലാവാം .."
"എനിക്കവരെ ഓര്‍ത്തു സങ്കടം വരുന്നു ചേച്ചി"
"അവരെ അവരുടെ വഴിക്ക് വിട്ടേക്കു...നീ വരൂ ..നമുക്കു..പാട്ട് കേള്‍ക്കാം .".
"ഞാന്‍ കുറച്ചു നേരം കൂടി ഇവിടെ ഇങ്ങനെ ഇരുന്നോട്ടെ .."
അനിയനെയും ആത്മാക്കളെയും സംസാരിക്കാന്‍ വിട്ടിട്ടു ഞാന്‍ അകത്തേക്ക് പോയി ....
പക്ഷെ.. രാത്രി.. ഉറക്കം നീരസം ഭാവിച്ചു ദൂരെ നിന്നു...
എന്‍റെ മനസ്സും അനിയന്‍റെ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ...!!!!

No comments:

Post a Comment