Saturday, December 10, 2011

ഓര്‍ക്കുക ..വല്ലപ്പോഴും ...

ഓര്‍ക്കുക ..വല്ലപ്പോഴും ...

ഓര്‍മ തന്‍ വാതില്‍ തുറന്നു ഞാന്‍ 
ഓരോരോ ഏടുകള്‍ മറിച്ചു നോക്കി 
ഓര്‍ക്കുവാന്‍ ഒത്തിരി നല്ല നിമിഷങ്ങള്‍ 
ഓമനിക്കുവാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ..

ഒരിക്കലും മറക്കാതെന്‍ ഹൃദയത്തില്‍
ഒളി മങ്ങാത്ത പുഞ്ചിരിയുമായി
ഓജസ്സിന്‍ ബിന്ദുവായി ..മനസ്സിന്‍
ഓരം ചാരി നീ ഒതുങ്ങി നിന്നു...

ഒട്ടു മാവിന്‍ ചുവട്ടില്‍ ഒത്തു കളിച്ചതും
ഓലക്കിളികള്‍ക്ക് പിന്നാലെ കൂടിയതും
ഓടി തളര്‍ന്ന നിന്‍ കവിളില്‍ പതിയെ
ഓമന മുത്തം നല്കിയതും ..
ഒരായിരം നിറങ്ങള്‍ കവിളില്‍
ഓളം വിതറുമ്പോള്‍...പതിയെ
ഓലക്കിളികള്‍ കാതില്‍ ഓതിയില്ലേ..
ഓമലെ ..ഒരിക്കലും പിരിയരുതെ ...!!!


No comments:

Post a Comment