ബാല്യകാലം ...അതിസുന്ദരം ...!!!
ബഹുദൂരം പിന്നിട്ടുവെങ്കിലും എന്‍
ബാല്യം ബലമായി എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു ..
ബാലിശമായൊരു ചോദ്യവുമായി ..
ബാലികയാം എന്‍ മകള്‍ മുന്നിലെത്തി
"ബാല്യം ബാലിശമാണോ അമ്മേ?"
ബഹുമൂല്യമാണ് ബാല്യകാലം
ബാലബലങ്ങള്‍ മാറ്റുരയ്ക്കില്ല
ബാഹ്യ സൌന്ദര്യത്തിനു സ്ഥാനമില്ല
ബലമായ വിശ്വാസം പരസ്പരസ്നേഹം
ബാല്യകാലം... അതിസുന്ദരം ...!!!
ബാല്യകാല സ്മരണകള്‍ കണ്ണീരിന്‍
ബിന്ദുക്കളായി നിറഞ്ഞു തുളുമ്പി ..
ബഹളക്കാരനായിരുന്ന ബാബുവും..
ബലഹീനനായിരുന്ന ബേബിയും...
ബാല്യത്തിലെ എന്‍റെ ഉറ്റ ചങ്ങാതികള്‍
ബലഹീനയാക്കി.എന്നെ പ്രിരിഞ്ഞു പോയി ...
ബൈക്കപകടം... ബാബുവിനെയും
ബോട്ടപകടം ...ബേബിയെയും എന്നില്‍ നിന്നകര്‍ത്തി
ബന്ധങ്ങള്‍ ...ബന്ധനങ്ങള്‍
ബലാബലത്തില്‍ നിര്‍ജീവമാകുമ്പോള്‍
ബാല്യകാല സുഹൃത്തുക്കളെ നിങ്ങളെന്നില്‍
ബാല ചാപല്യത്തോടെ എന്നും ജീവിക്കും ...!!!
ബഹുദൂരം പിന്നിട്ടുവെങ്കിലും എന്‍
ബാല്യം ബലമായി എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു ..
ബാലിശമായൊരു ചോദ്യവുമായി ..
ബാലികയാം എന്‍ മകള്‍ മുന്നിലെത്തി
"ബാല്യം ബാലിശമാണോ അമ്മേ?"
ബഹുമൂല്യമാണ് ബാല്യകാലം
ബാലബലങ്ങള്‍ മാറ്റുരയ്ക്കില്ല
ബാഹ്യ സൌന്ദര്യത്തിനു സ്ഥാനമില്ല
ബലമായ വിശ്വാസം പരസ്പരസ്നേഹം
ബാല്യകാലം... അതിസുന്ദരം ...!!!
ബാല്യകാല സ്മരണകള്‍ കണ്ണീരിന്‍
ബിന്ദുക്കളായി നിറഞ്ഞു തുളുമ്പി ..
ബഹളക്കാരനായിരുന്ന ബാബുവും..
ബലഹീനനായിരുന്ന ബേബിയും...
ബാല്യത്തിലെ എന്‍റെ ഉറ്റ ചങ്ങാതികള്‍
ബലഹീനയാക്കി.എന്നെ പ്രിരിഞ്ഞു പോയി ...
ബൈക്കപകടം... ബാബുവിനെയും
ബോട്ടപകടം ...ബേബിയെയും എന്നില്‍ നിന്നകര്‍ത്തി
ബന്ധങ്ങള്‍ ...ബന്ധനങ്ങള്‍
ബലാബലത്തില്‍ നിര്‍ജീവമാകുമ്പോള്‍
ബാല്യകാല സുഹൃത്തുക്കളെ നിങ്ങളെന്നില്‍
ബാല ചാപല്യത്തോടെ എന്നും ജീവിക്കും ...!!!
No comments:
Post a Comment