ഈ കഴിഞ്ഞ വേനലവധി ഒരുപാട് പുതിയ അറിവുകള്‍ക്ക് നിറമേകി
ഒരു സന്ധ്യയുടെ കഥ കേള്‍ക്കൂ
അപ്പച്ചിയെ സന്ദര്‍ശിക്കാന്‍ കാഞ്ഞിരം പാറയിലുള്ള ഗ്രീന്‍ ഗാര്ഡന് കോളനിയില്‍
എത്തിയതായിരുന്നു ഞാനും കുടുംബവും ..സൂര്യന് അസ്തമയത്തിനു തിരക്ക് കൂട്ടുന്ന സമയം..
നര്‍മ സല്ലാപത്തിനു ശേഷം വിളക്കു വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു അപ്പച്ചി ...
കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ...അപ്പച്ചിയോടുംഅമ്മയോടും സഹോദരിമാരോടും ഒപ്പം
സന്ധ്യാനാമം ജപിച്ചിരുന്ന അനുഭൂതികളുടെ ദിനങ്ങള്‍ ഓര്‍മയില്‍ നിറഞ്ഞു ....
മക്കളോടൊപ്പം ഞാനും കൂടി നാമം ജപിക്കാന്‍ ...
നാലുപേര്‍ ചേര്‍ന്ന് പാടിയപ്പോള്‍ ശബ്ദവും ഉയര്‍ന്നു ...
"കുട്ടീ ..പതുക്കെ..ആരെങ്കിലും വരും ചോദിക്കാന്‍".. ..മാമന് പറഞ്ഞു.
ഉടനെ തന്നെ കാല്ലിംഗ് ബെല്ലിന്റെ ശബ്ദമുയര്‍ന്നു ...
"മിസ്സിസ് സുന്ദരേശന് ..എന്താ ഇത് ..ആരാ ഉറക്കെ പാടുന്നത് "?
വന്ന സ്ത്രീ ഒരു മുഖവുരയും കൂടാതെ പറഞ്ഞു തുടങ്ങി ..
അപ്പച്ചി ഞങ്ങളോട് നാമം നിറുത്താന്‍ ആങ്ങ്യം കാട്ടി ...
എന്താണെന്നറിയാതെ ഇരുന്ന ഞങ്ങള്‍ കേട്ടത് ...
"മിസ്സിസ് സ്വാമിനാഥന് അത് എന്റെ മൂത്ത സഹോദരന്റെ
മകളും കുട്ടികളും ഡല്‍ഹിയില്‍ നിന്നും വന്നതാണ് ...
നാമം ജപിക്കുന്നതാണ് ..".അപ്പച്ചിയുടെ ശബ്ദം
"ഹും ..ഒക്കെ കൊള്ളാം...നാമവും ജപവുമൊക്കെ പതുക്കെ മതി ..
എന്റെ മോന് കോച്ചിംഗ് ക്ലാസ് കഴിഞ്ഞു വന്നു റസ്റ്റ് എടുക്കുകയാണ് ..
അവനു ഇതൊന്നും ഇഷ്ടമല്ല ..."
പറഞ്ഞു നടന്നു നീങ്ങിയ ആ സ്ത്രീയെ നോക്കി നിശ്ചലയായി ഇരുന്ന
എന്നോട്...മാമന് .."ഇവിടെയൊന്നും ആരും നാമം ജപിക്കുന്ന പതിവില്ല "..
ജീവിതം കൈവെട്ടി പിടിക്കാനായി ഓടി നടക്കുമ്പോള്‍ നമുക്ക്
നഷ്ടമാവുന്ന മൂല്യങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല ..
സന്ധ്യയുടെ മഹത്വവും സന്ധ്യ നാമത്തിന്റെ അനുഭൂതിയും
നഷ്ടമാവുന്ന നമ്മുടെ പൂമുഖങ്ങളില്‍ ഒറ്റയ്ക്ക് കത്തുന്ന
നിലവിളക്കിനു കരിന്തിരിയാകാന്‍ അധിക താമസം വേണ്ട ..
ഇന്ന് "സന്ധ്യാദീപം" അമൃതയില്‍ വൈകുന്നേരം ആറരയ്ക്ക്
പ്രക്ഷേപണം ചെയ്യുന്ന ഒരു പരിപാടി മാത്രമായി മാറിക്കഴിഞ്ഞു .
No comments:
Post a Comment